കൊല്ലം: കൊടതിയെ വഴിതെറ്റിക്കാനുള്ള സി.പി.എം നീക്കം പൊളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ആരോപിച്ചു .
കാരായി കേസില്‍ ഹൈക്കോടതി ഉത്തരവോടെ വളഞ്ഞ വഴിയിലൂടെ കൊലക്കേസ് പ്രതികളെ രക്ഷിക്കാനുള്ള സിപിഎമ്മിന്റെ അതിബുദ്ധിയാണ് പെളിഞ്ഞത് . പ്രതികള്‍ക്ക് വളഞ്ഞ വഴിയിലൂടെ രക്ഷപ്പെടാനുള്ള നീക്കമാണ് സിപിഎം നടത്തിയത്.
ശിക്ഷിക്കപ്പെട്ടുകിടക്കുമ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്ക് സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി ജയിപ്പിച്ച് പ്രസിഡന്റുമാരാക്കിയ ശേഷം ഭരണഘടനാസാധ്യത നിറവേറ്റുന്നതിനായി ജാമ്യത്തില്‍ ഇളവുനല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
എറണാകുളം ജില്ല വിട്ടുപോകരുതെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഇളവ് അപേക്ഷ നല്‍കിയതോടെ കാരായിമാര്‍ പ്രസിഡന്റു സ്ഥാനം രാജിവെച്ചത്. നില്‍ക്കക്കള്ളിയില്ലാതെയാണ്. കോടതിയെ വഴി തെറ്റിക്കാനുള്ള നീക്കം കൂടിയാണ് ഇതിലൂടെ പൊളിഞ്ഞത്. കൊല്ലം ജില്ലയില്‍ വിമോചനയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എത്തുന്ന രാഹുല്‍ഗാന്ധി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയെക്കുറിച്ച് നിലപാട് അറിയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇല്ലാത്ത അഴിമതിയുടെ പേരില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ആളാണ് രാഹുല്‍ഗാന്ധി. ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ പേരില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
വി.കെ സിംഗ് പറഞ്ഞ പ്രസ്താവനയുടെ പേരിലും ഏതാനും ദിവസം കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് മധ്യപ്രദേശില്‍ നടന്ന വ്യാപം നിയമന തട്ടിപ്പ് ബിജെപി സര്‍ക്കാരിന്റെ തലയില്‍ വെച്ചുകെട്ടി പാര്‍ലമെന്റ് തടസ്സപ്പെടുത്തി.
ഇപ്പോള്‍ കേരളത്തില്‍ ബാര്‍കോഴക്കേസില്‍ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പങ്കുള്ളതായി കോടതി തന്നെ സൂചന നല്‍കിയിരിക്കുകയാണ്. ഹൈക്കോടതി കീഴ്‌ക്കോടതിയുടെ നിഗമനം തല്ക്കാലം സ്‌റ്റേ ചെയ്തിട്ടേയുള്ളൂ. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും അഴിമതി നടത്തിയതായി കോടതിക്കുപോലും ബോധ്യപ്പെട്ടു.