തിരുവനന്തപുരം: സിപിഎം ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ എത്തി. സിപിഎമ്മിന്റെ മാനസാന്തരം വാസ്തവത്തില്‍ മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്കുള്ള പരിവര്‍ത്തനമെന്ന് കുമ്മനം പറയുന്നു.
എന്നാല്‍, സംഘര്‍ഷ അന്തരീക്ഷം ആഘോഷത്തിന്റെ അന്തസത്ത ഇല്ലാതാക്കുമെന്നും കുമ്മനം പറഞ്ഞു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎമ്മിന്റെ ‘നമ്മളൊന്ന്’ ഘോഷയാത്രയുമാണ് നടക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയെ മറ്റൊരു പേരില്‍ സിപിഎം ആഘോഷിക്കുന്നുവെന്നാണ് ആരോപണം. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചട്ടമ്പിസ്വാമിദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വര്‍ഗീയ വിരുദ്ധക്യാംപെയിനിന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സിപിഎം ഇന്ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്.