കോട്ടയം: പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താന്‍ ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം രാജസേഖരന്‍. സമരം ചെയ്യാനും ഒരു ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കാനും അറിയാം എന്ന് തെളിയിക്കേണ്ടത് ഇനി എന്റെ കടമയാണ്. തന്നെ ഗവര്‍ണറായി നിയമിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്. താന്‍ ചെയ്ത സേവനങ്ങള്‍ കണ്ടറിഞ്ഞാകാം ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തിപരിചയം മുതല്‍കൂട്ടായി. പൊതുപ്രവര്‍ത്തന ജീവിതത്തില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കുമ്മനം പറഞ്ഞു.ഗവര്‍ണര്‍ പദവി ലഭിച്ചത് കൃത്യമായ സമയത്തല്ല എന്ന അഭിപ്രായം ഇല്ല. കേരളത്തിലെ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താല്‍പര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭിച്ചതിലൂടെ തെളിയുന്നത്. എന്റെ പദവി കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഒരിക്കലും ബാധിക്കില്ല. ഈ സ്ഥാനം ഏല്‍ക്കാന്‍ എനിക്ക് വൈമുഖ്യം ഇല്ല. ഗവര്‍ണര്‍ എന്ന പദവി സംബന്ധിച്ച് എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എത്ര രൂക്ഷ വിമര്‍ശനമായി വരുന്നവരുടെ മുമ്പിലും താന്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരിച്ച ഉത്തരാവദിത്വം ആണ്. മിസോറാം ഏറെ മുന്നേറേണ്ട സംസ്ഥാനം ആണ്. പൊതുപ്രവര്‍ത്തനം പഞ്ചവത്സര പദ്ധതി പോലെ ഉള്ള ഒന്നല്ല, എല്ലാം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ജനസേവനം ആണ്. ഗവര്‍ണര്‍ പദവിയും അതുപോലെ തന്നെ. സജീവ രാഷ്ട്രീയം ഒഴിവാക്കേണ്ടി വരുന്നതില്‍ ദുഃഖം ഒന്നും ഇല്ല. രാഷ്ട്രീയം എന്നാല്‍ ജനസേവനം ആണ്. ഇതും ജനസേവനം ആണെന്ന് കുമ്മനം വ്യക്തമാക്കി.
അതേസമയം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു .സ്ഥാനമാറ്റത്തിലുള്ള കുമ്മനത്തിന്റെ അതൃപ്തി കേന്ദ്രനേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു.കുമ്മനം സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ല എന്നും കുമ്മനം അതൃപ്തി രേഖപ്പെടുത്തി എന്നും ഇന്നലെ കേന്ദ്രനേതാക്കളെ അത് അറിയിച്ചിരുന്നു എന്നും ഹെറാൾഡ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു . ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു .
വി മുരളീധരന്റെയും തുഷാർ വെള്ളാപ്പള്ളിയുടെയും തന്ത്രത്തിന്റെ ഭാഗമായിരുന്നു ചെങ്ങന്നൂർ ഇലക്ഷൻ സമയത്ത് കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്ത്നിന്നും മാറ്റിയത് .ഇതിൽ ആർ എസ് എസിനു കനത്ത അതൃപ്തിയുണ്ടായിരുന്നു . അതേസമയം അടുത്ത പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം ആക്കിയതിന്ശേഷം രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്.കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവർണർ നിർഭയ് ശർമ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വർഷം ഒടുവിൽ മിസോറമിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാർട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോൾ ഗവർണർസ്‌ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ.ഭാരതീയ വിദ്യാഭവനിൽനിന്നു ജേർണലിസം പഠിച്ചശേഷം 1970 കളിൽ ദീപിക പത്രാധിപസമിതിയംഗമായി കുറേക്കാലം പ്രവർത്തിച്ച കുമ്മനം പിന്നീടു കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനമായ എഫ്സിഐയിൽ ജോലി നോക്കി. ആ ജോലി രാജിവച്ച് രാഷ്‌ട്രീയ സ്വയം സേവക് സംഘി (ആർഎസ്എസ്) ൽ മുഴുസമയ പ്രവർത്തകനായി. ഗവർണർപദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയിൽ കുടുംബാംഗമായ കുമ്മനം രാജശേഖരൻ.