കുമ്മനം രാജശേഖരന്‍ വീണ്ടും പ്രസിഡന്റ് ?പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും ബിജെപിക്ക് ഒരു തകര്‍ച്ചയും സംഭവിച്ചിട്ടില്ല,കണക്കുകള്‍ നിരത്തി കുമ്മനം

കൊച്ചി:പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ . ആര്‍.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലല്ല പ്രസിഡന്റിനെ മാറ്റിയതെന്നും കുമ്മനം പറഞ്ഞു.ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. പതിവുപോലെ സംസ്ഥാന നേതാക്കളെ ആകെ ഞെട്ടിച്ച് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പുതിയ അധ്യക്ഷൻ ആര് ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കുമ്മനത്തിന്റെ സ്ഥാനചലനം.

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകര്‍ന്നുവെന്ന മാധ്യമങ്ങളുടേയും ഇടതു-വലതു നേതാക്കളുടേയും പ്രചരണം അടിസ്ഥാനരഹിതം എന്ന് കുമ്മനം പറഞ്ഞു .ഫെയ്‌സ് ബുക്കിൽ കണക്കുനിറത്തി ആണ് കുമ്മനം ഇത് വിശദീകരിച്ചത് .നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടില്‍ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രമാണ്. അതേ സമയം യുഡിഎഫിന് 27,947 വോട്ടിന്റെ കുറവാണുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുമുന്നണിക്ക് 7,068 വോട്ടും കുറഞ്ഞു. എല്ലാമുന്നണികള്‍ക്കും വോട്ടുകള്‍ കുറഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് തകര്‍ന്നത് എന്നു പറയുന്നതില്‍ യുക്തിയില്ല.

ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ കുറവുണ്ടായ 16,247 വോട്ടിനേക്കാള്‍ കൂടതല്‍ വോട്ടുകള്‍ ഇടതു -വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ മൂന്നു മണ്ഡലങ്ങളുണ്ട്. കോണ്‍ഗ്രസിന് എറണാകുളത്ത് 19,928 വോട്ടും കോന്നിയില്‍ 28,645 വോട്ടുകളുമാണ് കുറഞ്ഞത്.

ഇടതുമുന്നണിക്ക് അരൂരില്‍ 17,443 വോട്ടും കുറഞ്ഞു.സാധാരണ ഉപതെരഞ്ഞെടുപ്പുകളോട് കാണിക്കുന്നതുപോലെ ഏതെങ്കിലും മുന്നണിയോട് ആവേശം ഇത്തവണ ഉണ്ടായില്ല എന്ന് മത്സരം ഫലം വ്യകതമാക്കുന്നു.

രണ്ടു സീറ്റിലെ വിജയം സര്‍ക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോല്‍വി സര്‍ക്കാറിനോടുള്ള എതിര്‍പ്പാണെന്നും സമ്മതിക്കണം.
തോറ്റുകഴിഞ്ഞപ്പോള്‍ ബിജെപി വോട്ടു മറിച്ചു എന്ന കെ. മുരളീധന്റേയും ജി.സുധാകരന്റേയും ആരോപണം ജനങ്ങളെ കളിയാക്കലാണ്.

ആരു വോട്ടുമറിച്ചാലൂം തോല്‍ക്കാത്തതരത്തില്‍ 50 ശതമാനത്തിലധികം വോട്ടു നല്‍കി മുളീധരനെ ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അരൂരില്‍ സിപിഎം അവസാനം ജയിച്ചതും 50 ശതമാനത്തിലധികം വോട്ടു കിട്ടിയാണ്. ഈ വോട്ടുകള്‍ എവിടെ പോയി എന്നാണ് ഇരുനേതാക്കളും കണ്ടെത്തേണ്ടത്.

ബിജെപിയുടെ രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകര്‍ന്നുവെന്ന മാധ്യമങ്ങളുടേയും ഇടതു-വലതു നേതാക്കളുടേയും പ്രചരണം അടിസ്ഥാനരഹിതം. നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടില്‍ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രമാണ്.അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്നു ബിജെപി വെച്ചുപുലര്‍ത്തിയിരുന്നത്. പരമ്പരാഗതമായി ശക്തിയുള്ള മഞ്ചേശ്വരത്തും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവിനുമൊപ്പം കോന്നിയിലും ബിജെപി വിജയം പ്രതീക്ഷിച്ചു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഒരു സീറ്റിലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി രണ്ടാമത് എത്തുന്ന മഞ്ചേശ്വരത്ത് ആ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ബാക്കി നാലിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയില്‍ കെ സുരേന്ദ്രന്‍ നാല്‍പ്പതിനായിരം വോട്ട് നേടി മുന്നേറ്റം നടത്തിയെങ്കിലും വട്ടിയൂര്‍ക്കാവിലും അരൂരിലും തിരിച്ചടി നേരിടേണ്ടി വന്നു.

അതേസമയം വട്ടിയൂർക്കാവിൽ കോൺഗ്രസും ബിജെപിയും തകർന്നു. മൂന്നാം സ്ഥാനത്ത് നിന്ന് കഷ്ടിച്ച് നേടിയ വിജയമല്ല സിപിഎമ്മിന് വട്ടിയൂര്‍ക്കാവില്‍. വ്യക്തമായ ഭൂരിപക്ഷത്തോടെ, ഒരു ഘട്ടത്തിലും പിറകില്‍ പോകാതെയുളള ഉജ്ജ്വല വിജയമാണ്. 54782 വോട്ടുകള്‍ വികെ പ്രശാന്തിന് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന് 40,344 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് 27425 വോട്ടുകളും ലഭിച്ചു. യുഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞത് 13,180 വോട്ടുകള്‍. യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് യുഡിഎഫ് ആരോപിക്കുന്നു. ആര് ആര്‍ക്ക് മറിച്ചാലും കോണ്‍ഗ്രസിന് വട്ടിയൂര്‍ക്കാവില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം വന്‍ തിരിച്ചടിയേറ്റിട്ടുണ്ട്. പ്രധാനമായും നഗര വോട്ടുകള്‍ ഇക്കുറി യുഡിഎഫിനെ പൂര്‍ണമായും കൈവിട്ടു..

Top