കുമ്മനം ഗവർണർ പദവി ഏറ്റെടുക്കില്ല !..

ഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണർ പദവി ഏറ്റെടുക്കില്ല .നല്ല രീതിയിൽ ബിജെപി പ്രസിഡന്റായി പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന കുമ്മനത്തെ മാറ്റിയതി ആർ എസ് എസിനു കടുത്ത വിയോജിപ്പ് ഉണ്ടായിരിക്കുന്നു . ആർ.എസ്‌.എസ്‌ മായി സഹകരണത്തിലുള്ള വിവിധ ഹിന്ദുത്വ പ്രസ്ഥാനങ്ങളിൽ സ്വാധീനമുള്ള കുമ്മനത്തിന്റെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചതിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി‌ ഉണ്ടാവുകയും ചെയ്തിരിക്കുന്നു .അതിനാൽ തന്നെ കുമ്മന പുതിയ സ്ഥാനം ഏറ്റെടുക്കില്ല എന്ന് ഡെയിലി ഇന്ത്യൻ ഹെറാൾഡിനു വിവരം ലഭിച്ചു .കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ പിന്നിൽ ക്ളിച്ചത് തുഷാർ വെള്ളാപ്പള്ളിയും മുരളീധരനും ആയിരുന്നു .ഇതൊക്ക ഇപ്പോൾ പാർട്ടിയിൽ ചർച്ച ആയിരിക്കയാണ് .

കുമ്മനത്തെ ഗവര്‍ണറാക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നിയമനം സംസ്ഥാനത്തെ ബിജെപി നേതാക്കളേയും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ അമ്പരപ്പിച്ചിരുന്നു . പാർട്ടിയിലെ ഗോരൂപ്പ് പോരും പടലപ്പിണക്കവും വെള്ളാപ്പാള്ളിയുടെ പാർട്ടിയുടെ ഇടപെടലും ആയിരുന്നു കുമ്മനത്തെ മാറ്റിയിരുന്നതെന്ന് സൂചനയുണ്ടായിരുന്നു .അതാണിപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത് .നിലവില്‍ കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായും വി.മുരളീധരന്‍,സുരേഷ് ഗോപി എന്നിവര്‍ രാജ്യസഭാ എംപിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Latest