ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11-ന് ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിൽ രാജ്‍ഭവനിലെ ദര്‍ബാര്‍ ഹാളിൽ ഇംഗ്ലീഷിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ. മിസോറാമിന്‍റെ 18-ാം ഗവർണറായാണ് കുമ്മനം സ്ഥാനമേറ്റത്. റിട്ടയേഡ് ലഫ്. ജനറൽ നിർഭയ് ശർമയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവർണറായി നിയമിച്ചത്.
മുണ്ടും ഷര്‍ട്ടും ഖാദിയുടെ ഓവര്‍കോട്ടും വേഷം. മിസോറമിന്‍റെ പതിനെട്ടാം ഗവര്‍ണറാണ് കുമ്മനം . മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മിസോറമിലെ എട്ടാമത്തെ ഗവര്‍ണര്‍. മിസോറമിലെ കോൺഗ്രസ് മുഖ്യമന്ത്രി ലാൽ തൻഹാവ്‍ലയും ചടങ്ങിൽ പങ്കെടുത്തു. ഇന്നു രാവിലെ ഗുവാഹത്തിയിൽ നിന്ന് ഹെലികോപ്റ്ററിലാണ് കുമ്മനം ഐസ്വാളിലെത്തിയത്.
ഹെലിപാഡിൽ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് കുമ്മനം രാജ്ഭവനിലെത്തിയത്. വക്കം പുരുഷോത്തമന് ശേഷം മിസോറമിന്‍റെ ഗവര്‍ണറാകുന്ന മലയാളിയാണ് കുമ്മനം. ഗവർണ്ണർ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമയം വേണമെന്ന് കുമ്മനം ആവശ്യപ്പെട്ടെങ്കിലും ഉടൻ ചുമതലയേല്ക്കണമെന്നായിരുന്നു കേന്ദ്ര നിലപാട്. അഞ്ച് വര്‍ഷമാണ് ഗവര്‍ണറുടെ കാലാവധി.