ന്യൂഡൽഹി:ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി ചൊവ്വാഴ്ച ചുമതലയേൽക്കും. ചൊവ്വാഴ്ച രാവിലെ 11.15ന് സത്യപ്രതിജ്ഞ ചെയ്യും. റിട്ടയേഡ് ലഫ്. ജനറൽ നിർഭയ് ശർമയുടെ പിൻഗാമിയയാണ് കുമ്മനം ചുമതലയേൽക്കുന്നത്.നിർഭയ് ശർമയുടെ കാലാവധി ഇന്ന് പൂർത്തിയാകും.
അതേസമയം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു .സ്ഥാനമാറ്റത്തിലുള്ള കുമ്മനത്തിന്റെ അതൃപ്തി കേന്ദ്രനേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചു.കുമ്മനം സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ല എന്നും കുമ്മനം അതൃപ്തി രേഖപ്പെടുത്തി എന്നും ഇന്നലെ കേന്ദ്രനേതാക്കളെ അത് അറിയിച്ചിരുന്നു എന്നും ഹെറാൾഡ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു . ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു .
വി മുരളീധരന്റെയും തുഷാർ വെള്ളാപ്പള്ളിയുടെയും തന്ത്രത്തിന്റെ ഭാഗമായിരുന്നു ചെങ്ങന്നൂർ ഇലക്ഷൻ സമയത്ത് കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്ത്നിന്നും മാറ്റിയത് .ഇതിൽ ആർ എസ് എസിനു കനത്ത അതൃപ്തിയുണ്ടായിരുന്നു . അതേസമയം അടുത്ത പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം ആക്കിയതിന്ശേഷം രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്.കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവർണർ നിർഭയ് ശർമ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വർഷം ഒടുവിൽ മിസോറമിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാർട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോൾ ഗവർണർസ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ.ഭാരതീയ വിദ്യാഭവനിൽനിന്നു ജേർണലിസം പഠിച്ചശേഷം 1970 കളിൽ ദീപിക പത്രാധിപസമിതിയംഗമായി കുറേക്കാലം പ്രവർത്തിച്ച കുമ്മനം പിന്നീടു കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ എഫ്സിഐയിൽ ജോലി നോക്കി. ആ ജോലി രാജിവച്ച് രാഷ്ട്രീയ സ്വയം സേവക് സംഘി (ആർഎസ്എസ്) ൽ മുഴുസമയ പ്രവർത്തകനായി. ഗവർണർപദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയിൽ കുടുംബാംഗമായ കുമ്മനം രാജശേഖരൻ.