ഹാദിയ വിഷയത്തില്‍ മുസ്ലീം നേതാക്കള്‍ ഇടപെടുന്നു; കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെക്കണ്ടു

മലപ്പുറം: ഹാദിയയുടെ വീട്ടുതടങ്കല്‍ വിഷയത്തില്‍ മുസ്ലീം മതസംഘടനാ നേതാക്കളും ലീഗ് നേതാക്കളും ഇടപെടുന്നു. ഹാദിയയയെ അടിയന്തരമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും വീട്ടുതടങ്കില്‍നിന്നു മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം മതസംഘടനാ നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുസ്ലിം ലീഗ്‌ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തില്‍ മലപ്പുറം അതിഥിമന്ദിരത്തിലെത്തിയാണ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.

ഹൈക്കോടതി മാതാപിതാക്കളുടെ സംരക്ഷണത്തില്‍ വിട്ട ശേഷം ഫലത്തില്‍ ഹാദിയ വീട്ടുതടങ്കലിലാണെന്ന് സംയുക്തമായി നിവേദനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), എ.ഐ.അബ്ദുല്‍മജീദ് സ്വലാഹി (കേരള നദ്വത്തുല്‍ മുജാഹിദീന്‍), പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനി (വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍), കെ.പി.എ മജീദ് (മുസ്ലിംലീഗ്), പി. ഉണ്ണീന്‍ (എം.എസ്.എസ്), കെ.മോയിന്‍കുട്ടി, പി.എ ജബ്ബാര്‍ ഹാജി എളമരം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണവുമായി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയ കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്  പണപ്പിരിവ് നടത്തുന്നു. ഇതുവരെ 80 ലക്ഷം രൂപ പിരിച്ചെടുത്തെന്നും അശോകന്‍ ആരോപിച്ചു.

Top