ഘടകകക്ഷികളെ ഇറക്കി യുഡിഎഫ് ചെയര്‍മാനാകാന്‍ ഉമ്മന്‍ ചാണ്ടി.ലീഗും കേരള കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിക്കായി നിലകൊള്ളും

തിരുവനന്തപുരം:കേരളരാഷ്ട്രീയത്തില്‍ നിന്നും പതുക്കെ നിഷ്കാസിതനാകും എന്ന തിരിച്ചറിവില്‍ ഘടകകക്ഷികളെ രംഗത്തിറക്കി അവസാന അങ്കത്തിനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് പ്രവര്‍ത്തനം സജീവമല്ലെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നു യോഗം ചേരുമ്പോള്‍ മുന്‍ മുന്നണിയുടെ മുന്‍നിരയിലേക്ക് ഉമ്മന്‍ ചാണ്ടി എത്തണമെന്ന ആവശ്യം ഘടകകക്ഷികളെ കോണ്ട് ആവശ്യപ്പെടാനുള്ള അണിയറ തന്ത്രം എ ‘ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും ഒരുക്കിക്കഴിഞ്ഞു.സുധീരനെതിരെയുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തിന് ചെറിയാന്‍ ഫിലിപ്പിനെ ഇറക്കി മറുതന്ത്രം മെനയുന്ന സുധീരരനും ശക്തി തെളിയിക്കാനുള്ള നീക്കത്തില്‍ തന്നെ.സുധീരനു പിന്നില്‍ ആന്റണി ശക്തനായി നില്‍ക്കുന്നു എന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ നീക്കം എത്ര വിജയിക്കും എന്നു പറയാനാവില്ല .ഉമ്മന്‍ ചാണ്ടി നേതൃസ്‌ഥാനത്ത് ഇല്ലാതെ യുഡിഎഫിന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. ഇവര്‍ തമ്മില്‍ യുഡിഎഫ് യോഗത്തിനു മുന്നോടിയായി ആശയവിനിമയം നടത്തിയിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ യോജിച്ച നിലപാട് കൈക്കൊള്ളുവാനാണ് ഘടകകക്ഷികള്‍ തീരുമാനിച്ചിട്ടുള്ളത്.ലീഗിനെക്കൊണ്ടും മാണിവിഭാഗം ഒഴികയുള്ള ഘടക കഷികളെക്കൊണ്ടും ശക്തമായി മുന്നണിയില്‍ ഉമ്മന്‍ ചാണ്ടി വിഷയം അവതരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത് .

പ്രതിപക്ഷം പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ടു എന്ന കെ. മുരളീധരന്റെ പ്രസ്താവന വിവാദമായതോടെയാണ് യുഡിഎഫ് യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഘടകകക്ഷികള്‍. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മുന്നണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന ശക്‌തമായ അഭിപ്രായം ഘടകകക്ഷികള്‍ക്കിടയിലുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്നം എന്ന നിലയില്‍ അക്കാര്യത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായം പറയില്ല. അതേസമയം കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫിന്റെ പ്രവര്‍ത്തനത്തിനു തടസമാകാന്‍ പാടില്ലെന്ന നിലപാട് അവര്‍ സ്വീകരിക്കും.
നോട്ട് നിരോധനം, റേഷന്‍ പ്രതിസന്ധി, പോലീസ് അതിക്രമങ്ങള്‍ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ജനകീയ പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ യുഡിഎഫും കോണ്‍ഗ്രസും പരാജയപ്പെട്ടു എന്ന ആക്ഷേപം കോണ്‍ഗ്രസിലും യുഡിഎഫിലുമുണ്ട്. മാത്രമല്ല, കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ യുഡിഎഫ് ഘടകകക്ഷികള്‍ അസ്വസ്‌ഥരുമാണ്. മുസ്്ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ ഈ അസ്വസ്‌ഥത പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.chandi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടി ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇനിയും സമ്മതം അറിയിച്ചിട്ടില്ല. ഇതു കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചുചേര്‍ക്കാനുള്ള ശ്രമങ്ങള്‍ അനൗപചാരിക തലത്തില്‍ നടക്കുന്നുണ്ട്. ഇന്നും അതിനുള്ള ശ്രമങ്ങള്‍ നടന്നേക്കാം.യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി വരണമെന്ന് നേരത്തേ ഘടകകക്ഷികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അന്ന് അദ്ദേഹം അതിനു തയാറായില്ല. അങ്ങനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍ സ്‌ഥാനവും ഏറ്റെടുത്തത്.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തിനു തടയിടാന്‍ അണിയറയില്‍ സുധീര പക്ഷവും കരുക്കള്‍ നീക്കുന്നു.അതിനായി ഉമ്മന്‍ചാണ്ടി വിരോധിയായ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ സുധീരന്‍ കരുക്കള്‍ നീക്കുന്നു. ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം. പ്രമേയത്തിന് മുന്‍കൈ എടുക്കുന്നത് വി എം സുധീരനാണെങ്കിലും ആശയം എ കെ ആന്റണിയുടേതെന്നാണ് കോണ്‍ഗ്രസ് തലപ്പത്തെ സംസാരം പ്രമേയത്തിന് എ കെ ആന്റണിയും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാലും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് വിഷയത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന തന്ത്രം വളരെ ശ്രദ്ധേയമാകും. എന്തായാലും വരും ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരികെ എത്തിക്കുന്നത് ഔദ്യോഗികമായി ചര്‍ച്ചയാക്കി മാറ്റാന്‍ തന്നെയാണ് സുധീരപക്ഷത്തിന്റെ തീരുമാനം.ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചെറിയനുകൂലമായ നിലപാടാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും സ്വീകരിച്ചിരിക്കുന്നത്. അതേ സമയം ഇത് സംബന്ധിച്ച് ചെറിയാന്‍ ഫിലിപ്പ് മനസുതുറന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Top