ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ ദുരൂഹത നീക്കാനാവാതെ അന്വേഷണ റിപ്പോർട്ടും. കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തിൽ പൈലറ്റുമാര്‍ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതാണ് സംശയത്തിന് ഇട നൽകുന്നത്.
പെട്ടെന്ന് കോപ്റ്റര്‍ മേഘങ്ങള്‍ക്കിടയില്‍ പെട്ടു. ഹെലികോപ്റ്റര്‍ കുന്നിലിടിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ചുള്ള ( അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന് ഇന്നലെയാണ് കൈമാറിയത്. സംയുക്ത സേന അന്വേഷണത്തിന് നേതൃത്വം നല്കിയ എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് പ്രതിരോധമന്ത്രിയെ കണ്ട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിശദീകരിച്ചു.
ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്‍പ്പടെ നിലവിലുള്ള പ്രോട്ടോക്കോളില്‍ വരുത്തേണ്ട മാറ്റങ്ങളും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അട്ടിമറിയില്ലെന്ന് കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് മൂലമാകാം എന്നാണ് നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമോ എന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.