കണ്ടു നിൽക്കേ മാഞ്ഞു, പിന്നെ ഉഗ്രശബ്ദം..ഹെലികോപ്റ്റർ അപകടത്തിന്റെ അവസാനദൃശ്യങ്ങൾ പകർത്തി ഫൊട്ടോഗ്രഫർ!..ഫോൺ ഫൊറൻസിക് പരിശോധന നടത്തും

ചെന്നൈ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ അനോഷണം തുടരുന്നു .അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യം പകർത്തിയ ആളുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചായി പൊലീസ് അറിയിച്ചു. കോയമ്പത്തൂർ സ്വദേശിയായ വിവാഹ ഫൊട്ടോഗ്രഫർ ജോ എന്നയാളുടെ ഫോണാണ് കോയമ്പത്തൂരിലെ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

കൂനൂരിൽ തകർന്ന വ്യോമസേന ഹെലികോപ്റ്റർ മൂടൽമഞ്ഞിലേക്കു മറയുന്ന വിഡിയോ പകർത്തിയ ഫൊട്ടോഗ്രഫറും സുഹൃത്തും ദൃശ്യങ്ങൾ പൊലീസിനു കൈമാറിയത് ഇന്നലെയായിരുന്നു . കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണു രാമനാഥപുരം തിരുവള്ളൂർ നഗർ സ്വദേശികളായ ജോ (കുട്ടി), സുഹൃത്ത് നാസർ എന്നിവർ 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ കൈമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബർ എട്ടിന് ഊട്ടി കാണാനെത്തിയ ജോ, കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നത് കണ്ടത്. കൗതുകം തോന്നി ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൂടൽ മഞ്ഞിലേക്ക് ഹെലികോപ്റ്റർ മറയുന്നതാണ് 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ഹെലികോപ്റ്റർ താഴ്ന്നു പറന്നു മൂടൽമഞ്ഞിനകത്തേക്കു മറയുന്ന ദൃശ്യമാണു ജോയുടെ മൊബൈലിലുള്ളത്. പിന്നീട് ഹെലികോപ്റ്റർ എവിടെയോ തട്ടുന്ന വലിയ ശബ്ദവും കേൾക്കാം. ഇതു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു.സംഭവത്തെക്കുറിച്ചു ജോ പറയുന്നതിങ്ങനെയാണ് – എട്ടിനു കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്.

കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി. മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും കേട്ടു. സുഹൃത്തായ നാസർ ‘അതു തകർന്നു വീണോ’ എന്നു ചോദിച്ചു. ഞങ്ങൾ ആകെ ഭയപ്പെട്ടു. മൊബൈൽ റേഞ്ചില്ലായിരുന്നു.പിന്നീട് യാത്രാമധ്യേ പൊലീസിനെ കണ്ടു വിവരം പറഞ്ഞു. ദൃശ്യവും കൈമാറി. അതു രാജ്യത്തെ നടുക്കിയ വലിയ ദുരന്തമായിരുന്നു എന്നു പിന്നീടാണറിഞ്ഞത്.

നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ, അപകടം നടന്ന ദിവസത്തെ കാലാവസ്ഥയും താപനിലയും സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് ചെന്നൈയിലെ കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് ദൃക്സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്.

ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സ‍ഞ്ചരിച്ച മി17വി 5 എന്ന ഹെലികോപ്റ്ററാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തിൽ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

Top