കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരംവക വസ്തുവകകള്‍ കൊട്ടാരം സൂപ്രണ്ട് വ്യാജരേഖകള്‍വഴി സ്വന്തമാക്കിയതായി അന്വേഷണറിപ്പോര്‍ട്ട്. സര്‍ക്കാര്‍ അറിയാതെ കൊട്ടാരം വാടകയ്ക്കും ഭൂമി പാട്ടത്തിനും നല്‍കി തീവെട്ടിക്കൊള്ള നടത്തിയതായി റിപ്പോര്‍ട്ടില്‍പറയുന്നു. ഇതിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബി.ആര്‍.എം. ഷെഫീര്‍ മന്ത്രി സുധാകരനെ വെല്ലുവിളിച്ച് രംഗത്ത്.
ഷെഫീര്‍ പറയുന്നത് ഇങ്ങനെ:
PWD മന്ത്രി G.സുധാകരന്‍ മറുപടി പറയണം. PWD യുടെ കൈവശത്തില്‍ തമിഴ്‌നാട് തെങ്കാശി കുറ്റാലത്ത് കേരളത്തിന്റെ വകയായ 56.68 ഏക്കറും, കൊട്ടാരവും അതിന്റെ സൂപ്രണ്ട് പ്രഭു ദാമോദരന്‍ വ്യാജ രേഖ ചമച്ച് സ്വന്തമാക്കി. 1957 വരെ കുറ്റാലം തിരൂവിതാംകൂറിന്റെ ഭാഗമായിരുന്നു..1957 ല്‍ രാജകുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു. വില്‍പനക്കായി കുറ്റാലം പഞ്ചായത്ത് രേഖകള്‍ തിരുത്തി. സര്‍ക്കാര്‍ അറിയാതെ കൊട്ടാരം വിവാഹത്തിനും,സമ്മേളനത്തിനും വാടകക്ക് നല്‍കി പണം പിരിച്ചു.പലമുറികളും പൊളിച്ചു വിറ്റു.
സ്ഥലം സ്വകാര്യ ബസ് പാര്‍ക്കിംഗ് ഗ്രൗണ്ടാക്കി.ബസ് ജീവനക്കാരും മറ്റും അനധികൃതമായി താമസമായി.ഏക്കര്‍ കണക്കിന് സമീപത്തെ കര്‍ഷകരും കൈയ്യേറി. വലിയ തേക്കും, ചന്ദനം, ഈട്ടി, പ്‌ളാവ് എന്നിവ മുറിച്ച് വിറ്റു. ഒരുഭാഗം അളന്ന് തെങ്ങ് നഴ്‌സറിക്ക് മറിച്ചു.ചുവരുകള്‍ പരസ്യത്തിന് വിറ്റു.. കാവലാകേണ്ട PWD ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം കൂട്ടു നിന്നു.. കോടികള്‍ വിലയുള്ള പൈതൃക കൊട്ടാരം തീര്‍ത്തും അനാഥമായി.. ഉടമസ്ഥരായ രാജവംശത്തില്‍ നിന്ന് പിടിച്ച് പറിച്ച കൊട്ടാരം കൊള്ളക്കാരുടെ കൈകളില്‍…
മന്ത്രി ഇതൊക്കെ അറിയാതെ പൊകുന്നു.. ഇരണിയല്‍ കൊട്ടാരം പോലെ ഇതും നശിച്ചു പോകും മുമ്പ് ഇടപെടല്‍ വേണം.. കൊട്ടാരവും സ്ഥലവൂം തിരികെ പിടിച്ച് ടൂറിസം വകുപ്പിലാക്കണം.. തിരുവനന്തപുരത്തിന്റെ ഈ പൈതൃക സ്വത്തെങ്കിലും സംരക്ഷിക്കാന്‍ G.സുധാകരന് ആര്‍ജ്ജവമുണ്ടോ? ഉണ്ടെങ്കില്‍ അവിടെ നേരിട്ട് പോയി കൈയ്യേറ്റം തിരിച്ച് പിടിക്കൂ… ഇല്ലങ്കില്‍ ഇതിനിടയില്‍ ഇതും മറ്റൊരു രവി പിള്ളയുടേതായി കണക്ക് വയ്ക്കും.. അഡ്വ. ബി.ആര്‍.എം. ഷെഫീര്‍ KPCC മീഡിയാമെമ്പര്‍ -DCC ജനറല്‍സെക്രട്ടറി തിരുവനന്തപുരം 9495969414