സുധാകരനെ പൊളിച്ചടുക്കി ബിന്ദു അമ്മിണി: പാലയാട് കാമ്പസില്‍ പ്രചരണത്തിനിടെ സംഭവിച്ചത് ഇങ്ങനെ

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ചിലര് തമ്മില്‍ കണ്ടാല്‍ ശബരിമലയല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യാനാകാതെ വരും. അത്തരത്തിലൊരു കൂടിക്കാഴ്ച്ചയാണ് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുധാകരനും നേരിടേണ്ടി വന്നത്. സുധാകരന്‍ കണ്ടുമുട്ടിയത് വേറെ ആരെയുമല്ല, സുപ്രീം കോതി വിധിയ്ക്ക് ശേഷം ശബരിമലയില്‍ ആദ്യമായി പാദസ്പര്‍ശമേല്‍പ്പിച്ച ബിന്ദു അമ്മിണിയെയാണ്.

കണ്ണൂര്‍ പാലയാട് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളോട് വോട്ടഭ്യര്‍ത്ഥിക്കുന്നതിനെത്തിയപ്പോഴാണ് ഈ കൂടിക്കാഴ്ച്ച നടന്നത്. കെ സുധാകരനെ ഇവിടുത്തെ അദ്ധ്യാപികയായ ബിന്ദു അമ്മിണി ചോദ്യങ്ങളുയര്‍ത്തി ശരിക്കും വട്ടംകറക്കി. ജല്ലിക്കട്ട് വധി ശബരിമല വിധി മറികടക്കുന്നതിന് ഉദാഹരണമായി സുധാകരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് മനുഷ്യനല്ലല്ലോ, മനുഷ്യന് മാത്രമേ മൗലിക അവകാശങ്ങള്‍ ഉള്ളൂ എന്ന ബിന്ദുവിന്റെ മറുപടിക്ക് വലിയ കൈയടിയാണ് കുട്ടികളില്‍നിന്ന് കിട്ടിയത്.

കാമ്പസിലെത്തിയ സുധാകരന് കെഎസ്യുക്കാര്‍ സ്വീകരണം ഒരുക്കിയിരുന്നു. തുടര്‍ന്ന് ക്ലാസുകളിലെത്തി വിദ്യാര്‍ത്ഥികളോട് നേരിട്ട് സംവദിക്കവേയാണ് സുധാകരന്‍ അവിചാരിതമായി ബിന്ദു പഠിപ്പിക്കുന്ന ക്ലാസിലും എത്തിയത്. സുധാകരന്റെ പ്രസംഗം ഇങ്ങനെയായിരുന്നു.’ഹിന്ദുമത വിശ്വാസ പ്രകാരം ഈ പ്രതിഷ്ഠയുടെ ഭാവം അനുസരിച്ചാണ് ആചാരം. ശബരിമല അയ്യപ്പന് നാല് ഭാവങ്ങള്‍ ഉണ്ട്. അതിലൊന്നാണ് നൈഷ്ഠിക ബ്രഹ്മചര്യം. ശബരിമലയിലെ പ്രതിഷ്ഠ ഈ രീതിയിലാണ്. അവിടെ മാത്രമേ ഈ ആചാരമുള്ളൂ. അതും പത്തുവയസ്സുമുതല്‍ 50 വയസുവരെ. അതിനുതാഴെയും മേളിലുമുള്ള എല്ലാ സ്ത്രീകള്‍ക്കും അവിടെ പ്രവേശനമുണ്ട്. അപ്പോള്‍ എങ്ങനെയാണ് ജെന്‍ഡന്‍ ഇന്‍ ഈക്വാലിറ്റി എന്ന് പറയുക. കേരളത്തിലെ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ ആര്‍ക്കും പോകാം. ഈ നൈഷ്ഠിക ബ്രഹ്മചാരിയെന്ന് പറയുന്ന പ്രതിഷ്ഠക്കുമാത്രമേ, ഈ ആചാരമുള്ളൂ.’- ഇവിടെയാണ് ബിന്ദു അമ്മിണി ഇടപെട്ടത്ത്. അപ്പോള്‍ സാര്‍ ഭരണഘടനയും സുപ്രീം കോടതിയെയുമൊന്നും സാര്‍ അംഗീകരിക്കുന്നില്ലേ എന്ന ബിന്ദുവിന്റെ ചോദ്യത്തിന് ജനവികാരത്തിനും ഭൂരിപക്ഷ സമൂഹത്തിനും എതിരായ ഒരു വിധിയും നാട് സ്വീകരിക്കില്ല എന്ന വിവാദ പരമാര്‍ശമാണ് സുധാകരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ചെന്നൈയില്‍ ജല്ലിക്കട്ട് വധി ഉദാഹരണം. അത് നിരോധിച്ചപ്പോള്‍ ഒരു നാട് ഇളകിയെന്നും സുധാകരന്‍ പറഞ്ഞു. അപ്പോഴാണ് ബിന്ദുവിന്റെ മാസ് മറുപടി: ‘അത് മനുഷ്യനല്ലല്ലോ, മനുഷ്യന് മാത്രമാ ഫണ്ടമന്റല്‍ റൈറ്റ് ഉള്ളത്. ഇന്ത്യന്‍ സിറ്റി സണ്‍സിന് മാത്രമേ ഫണ്ടമെന്റല്‍ റൈറ്റ് ഉള്ളു. ജല്ലിക്കട്ടിലെ കക്ഷികള്‍ക്ക് അത് ബാധകമല്ല.’- കുട്ടികള്‍ വീണ്ടും ഹര്‍ഷാരവം ഉയര്‍ത്തിയാണ് ബിന്ദുവിന്റെ മറുപടി സ്വീകരിച്ചത്. എന്നാല്‍ സുധാകരനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ‘സുപ്രീം കോടതി വിധി മറികടന്ന ഒരുപാട് അവസരങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അതിന് അര്‍ഥം എന്താണ്. സുപ്രീം കോടതിയല്ല സുപ്രീം പാര്‍ലിമെന്റാണ്. വിധികള്‍ മറികടക്കാന്‍ ഭരണഘടനയില്‍ പ്രൊവിഷനുണ്ട്. എന്തു പറഞ്ഞാലും ടീച്ചര്‍ സംവാദം സംഘടിപ്പിച്ചാല്‍ എവിടെ വരാനും ഞാന്‍ തയറാണ്.’ ഇതോടെ കെഎസ്യു കുട്ടികുളും കൈയടിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ സുധാകരന്‍ മടങ്ങിയത്.

Top