ശബരിമല വിഷയത്തില്‍ കെ.പി.സി.സിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ദേശീയനേതൃത്വം

ന്യുഡൽഹി:ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമുള്ള വിഷയത്തില്‍ കെ.പി.സി.സി നിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസ് ദേശീയനേതൃത്വം രംഗത്ത് എത്തി .ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ പരിഗണിക്കുകയും ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടുകയും ചെയ്യണം. വിശ്വാസവും ആചാരവും മാറ്റിനിര്‍ത്താനാകുന്നതല്ലെന്നും സുര്‍ജെവാല പറഞ്ഞു.കേന്ദ്ര കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ധത്തിലാക്കി എത്തിച്ച് എന്നും ആരോപണം ഉന്നയിക്കുന്നുണ്ടെകിലും കേന്ദ്ര നേത്രത്തിലെ ഒരു നേതാവിന്റെ പ്രസ്ഥാവന കേരളത്തിലെ കോൺഗ്രസിന് പിടിവള്ളിയായിരിക്കയാണ് .

എരിതീയിൽ എണ്ണ ഒഴിക്കുന്ന നടപടിയാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പറഞ്ഞ സുര്‍ജെവാല പിണറായി സർക്കാർ മസിൽ പവർ കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തി. കേരളത്തിലെ അക്രമസംഭവങ്ങളില്‍ എ.ഐ.സി.സി ആശങ്ക രേഖപ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. മോദിയുടെയും പിണറായിയുടെയും പാര്‍ട്ടിയുടെ വക്താക്കള്‍ പരസ്പരം ബോംബെറിഞ്ഞും കൊന്നൊടുക്കിയുമാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം ബോംബെറിഞ്ഞ് അക്രമങ്ങള്‍ നടത്തുമ്പോള്‍ സർക്കാർ മൂകസാക്ഷിയായി നിലകൊള്ളുകയാണെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.

കേരളം സമാധാനമായ അന്തരീക്ഷത്തിന് കേൾവി കേട്ടതാണ്. ദൈവത്തിന്‍റെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്.എന്നാല്‍ ഒരുഭാഗത്ത് ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികളും സി.പി.എമ്മും തമ്മിലുള്ള അക്രമങ്ങളും മറുഭാഗത്ത് സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്‍റെ ഭരണപരാജയവും കേരളത്തില്‍ അക്രമസംഭവങ്ങളുടെ പരമ്പരയ്ക്ക് തന്നെയാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ സൈര്യജീവിതത്തിന് വെല്ലുവിളിയായിരിക്കുകയാണ്.കേരളത്തിലെ ജനങ്ങള്‍ അക്രമങ്ങളില്‍ വിശ്വസിക്കുന്നവരല്ല. അക്രമത്തിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

 

 

 

Top