കുവൈത്ത് വിസ:വൈദ്യപരിശോധന വീണ്ടും ഖദാമത്തിന്;ഫീസ് 12,000 രൂപയാക്കി;കൊച്ചിയിലെ കേന്ദ്രം പുന:സ്ഥാപിക്കുമെന്ന് ഖദാമത്ത്

ന്യൂഡല്‍ഹി: കുവൈത്തിലേക്കു പോകുന്നവരുടെ വൈദ്യപരിശോധനകള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഖദാമത്ത് ഏജന്‍സീസിന് വീണ്ടും പ്രവര്‍ത്താനാനുമതി. അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൂട്ടിയ ഖദാമത്ത് ഇന്‍റര്‍ഗ്രേറ്റഡ് സൊല്യൂഷന്‍സിനാണ് കുവൈത്ത് കോണ്‍സുലേറ്റ് വീണ്ടും അംഗീകാരം നല്‍കിയിരിക്കുന്നത്.ഇപ്പോള്‍ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ഗാംകപ്രവര്‍ത്തനം അവസാനിപ്പിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ജൂണിലാണ് ഖദാമത്തിന്റെ അംഗീകാരം കോണ്‍സുലേറ്റ് റദ്ദാക്കിയത്. കുവൈത്ത് അധികൃതരുമായി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയ്ന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനം.വൈദ്യ പരിശോധനകള്‍ക്ക് ഫീസ് 60 ഡോളറില്‍ കവിയരുതെന്ന് ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിയമമുണ്ടായിരിക്കെ ഇത് ലംഘിച്ച് ഖദാമത്ത് വന്‍ തുകയാണ് ഈടാക്കിയിരുന്നത്. സര്‍ട്ടിഫിക്കറ്റിന് ഇരുപത്തി അയ്യായിരം രൂപയായിരുന്നു ഖദാമത്ത് ഫീസ് ചുമത്തിയത്.

അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച മുതല്‍ ചുമതല ഖദാമത്തിനുതന്നെയെന്ന് വ്യക്തമാക്കി കുവൈത്ത് കോണ്‍സുലേറ്റ് ജനറല്‍ വിജ്ഞാപനമിറക്കിയത്. വൈദ്യപരിശോധനക്കുള്ള ഫീസ് 55 കുവൈത്തി ദീനാറിന് സമമായ ഇന്ത്യന്‍ പണമായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മൂല്യമനുസരിച്ച് ഇത് 12,000 രൂപ വരും. ഖദാമത്തിന്‍െറ ഡല്‍ഹി, മുംബൈ ഓഫിസുകള്‍ക്കാണ് ചുമതല. വൈദ്യപരിശോധനക്ക് 3600 രൂപയായിരുന്നത് ഖദാമത്ത് ഏറ്റെടുത്തതോടെ 24,000 രൂപയായി കുത്തനെ കൂട്ടുകയായിരുന്നു.
വന്‍ ഫീസും പരിശോധനക്കത്തെുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതും വിവാദമായി. അമിത ഫീസ് ഈടാക്കുന്നതിനെതിരെ കേരള മാന്‍പവര്‍ എക്സ്പോര്‍ട്സ് അസോസിയേഷനും മുബൈയിലെ ഇന്ത്യന്‍ പേഴ്സനല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും പരാതിയുമായി രംഗത്തുവരുകയും കുവൈത്ത് കോണ്‍സുലേറ്റ്, വിദേശകാര്യ മന്ത്രാലയം എന്നിവരെ സമീപിക്കുകയും ചെയ്തു. ഇന്ത്യന്‍ പേഴ്സനല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍െറ ശ്രമഫലമായാണ് അമിത ഫീസ് ഈടാക്കുന്നതിനെതിരെ മുംബൈ ലീഗല്‍ മെട്രോളജി സെല്‍ ഖദാമത്തിനെതിരെ നടപടികള്‍ തുടങ്ങിയത്.
ഇതോടെ, ഖദാമത്ത് ഫീസ് 16,000 രൂപയാക്കി. എന്നാല്‍, ജൂണ്‍ 29ന് വൈദ്യപരിശോധന നടത്താനുള്ള ചുമതലയില്‍നിന്ന് ഖദാമത്തിനെ ഒഴിവാക്കി മുമ്പ് കുറഞ്ഞ ഫീസിന് വൈദ്യപരിശോധന നടത്തിയ ജി.സി.സി രാഷ്ട്രങ്ങളുടെ അംഗീകാരമുള്ള ഗാംകയെ ഏല്‍പിച്ചതായി കുവൈത്ത് കോണ്‍സുലര്‍ ജനറല്‍ വിജ്ഞാപനമിറക്കുകയാണുണ്ടായത്.
ഗാംക ഫീസ് 5000 രൂപയോളമായിരുന്നു. എന്നാല്‍, ഇനി ഇതിന്‍െറ ഇരട്ടിയിലേറെ നല്‍കണം. വന്‍ ഫീസിനു പുറമെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിലെ കാലതാമസവും വൈദ്യപരിശോധന നടത്തുന്നതിലെ സൗകര്യക്കുറവും ഖദാമത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മുമ്പ് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഖദാമത്തിന്‍െറ വൈദ്യപരിശോധന.
ഇത്തവണ കൊച്ചിയിലെ കേന്ദ്രം പുന$സ്ഥാപിക്കുമെന്ന് ഖദാമത്ത് അധികൃതര്‍ പറഞ്ഞു. അമിത ഫീസിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയായിരുന്നു കൊച്ചി കേന്ദ്ര ഖദാമത്ത് പൂട്ടിയത്. അതോടെ കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുംബൈയെയോ ഡല്‍ഹിയെയോ ആശ്രയിക്കേണ്ടിവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top