
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മടനും സംവിധായകനും നടനുമായ ലാലും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി വാര്‍ത്തകളിറങ്ങിയിരുന്നു. എന്നാല്‍ അതിനെയെല്ലാം പൊളിച്ചുകൊണ്ടാണ് ലാലിന്റെ ഏറ്റവും പുതിയ പ്രസ്താവന.
ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഓടുന്ന വാഹനത്തില്‍ പ്രശസ്ത ചലച്ചിത്ര താരത്തെ ആക്രമിച്ച സംഭവത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമാണ് താനെടുത്തതെന്നും, എന്നാല്‍ ചില മാദ്ധ്യമങ്ങളാണ് ആ സംഭവത്തെ വക്രീകരിച്ചു മോശം തലത്തിലെത്തിച്ചതെന്നും ലാല്‍ പ്രതികരിച്ചു. ദിലീപ് ഇത് ചെയ്തെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാരശൂന്യമായ ചര്‍ച്ചകളിലൊന്നും പങ്കില്ലെന്നും ലാല്‍ പറഞ്ഞു.