നികേഷിനെതിരെ പരാതി കൊടുത്ത ലാലി ജോസഫ് മുന്‍മാധ്യമ പ്രവര്‍ത്തക,ലാലിയുടെ ഭര്‍ത്താവ് ഇടുക്കിയിലെ പ്രമുഖനായ ഐ ഗ്രൂപ്പ് നേതാവും,റിപ്പോര്‍ട്ടര്‍ ചാനല്‍ വൈസ് ചെയര്‍മാന്റെ രാഷ്ട്രീയവും ചര്‍ച്ചയാകുന്നു.

കൊച്ചി:എംവി നികേഷ്‌കുമാറിനെതിരെ വഞ്ചന കുറ്റത്തിന് പരാതി നല്‍കിയ ലാലി ജോസഫ് ഇടുക്കിയിലെ പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവിന്റെ ഭാര്യ.ഒന്നര കോടിയോളം രൂപയാണ് ലാലി ജോസഫ് റിപ്പോര്‍ട്ടര്‍ ചാനലിനായി മുടക്കിയത്.എംവി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ചാനലിലെ വൈസ് ചെയര്‍മാന്‍ പദവിയിലാണ് ലാലി ഇപ്പോള്‍ ഇരിക്കുന്നത്.മാധ്യമപ്രവര്‍ത്തക കൂടിയായ ലാലി ജോസഫ് ജീവന്‍ ടിവിയിലും,സഭയുടെ നേതൃത്വത്തിലുള്ള ദീപിക പത്രത്തിലും ജോലി ചെയ്തിട്ടുണ്ട്.

വിവാഹശേഷം ജോലി ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് കടന്ന ഇവരെ കുറിച്ച് പിന്നീട് കാര്യമായ വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.ഏതാണ്ട് 10 വര്‍ഷക്കാലം ലാലി ജോസഫും ഭര്‍ത്താവും ഇടുക്കിയിലോ കേരളത്തിലോ ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.ജില്ലയിലെ ഐ ഗ്രൂപ്പിന്റെ പ്രബലനായ ഇദ്ധേഹം ഇക്കാലയളവില്‍ പാര്‍ട്ടി ചുമതലകള്‍ ഒന്നും വഹിച്ചിരുന്നില്ല.ഈ 10 വര്‍ഷക്കാലം സംസ്ഥാനത്തിന് പുറത്ത് ലാലിയും ഭര്‍ത്താവും ജോലിയും,ബിസിനസും നടത്തുകയായിരുനുവെന്നാണ് സംസാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തായാലും പത്ത് വര്‍ഷക്കാലത്തെ അജ്ഞാത വാസത്തിന് ശേഷം മടങ്ങിയെത്തി ശേഷമാണ് ലാലി റിപ്പോര്‍ട്ടര്‍ ചാനലിനായി പണം മുടക്കിയത്.കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷ് നേതൃത്വം കൊടുകുന്ന ചാനല്‍ ആയതിനാലാണ് പണം മുടക്കാന്‍ ഇവര്‍ തയ്യാറായതത്രെ.
പക്ഷേ വൈസ് ചെയര്‍മാന്‍ പദവിയില്‍ ഇരുന്നിട്ടും ഓഹരികളുടെ കൈമാറ്റം ഉള്‍പ്പെടെ ഇവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.സോളാര്‍-ബാര്‍ അഴിമതികള്‍ പുറത്തു കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചറിപ്പോര്‍ട്ടര്‍ ചാനലിന്റെ രാഷ്ട്രീയം ആ സമയങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.ലാലിയുടെ ഗ്രൂപ്പ് രാഷ്ട്രീയവും എ ഗ്രൂപ്പ് ചര്‍ച്ചയാക്കി.എന്തായാലും വഞ്ചന കുറ്റത്തിനാണ് ലാലി ജോസഫ് നികേഷ് കുമാറിനെതിരായി പരാതി നല്‍കിയിരിക്കുന്നത്.ചെറിയൊരു ഇടവേളക്ക് ശേഷം ചാനലിന്റെ പൂര്‍ണ്ണ ചുമതലയിലേക്ക് ലാലി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്തായാലും വരും ദിവസങ്ങളില്‍ ലാലിയുടെ രാഷ്ട്രീയവും സാമ്പത്തിക സ്രോതസും സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചന.

Top