അമേരിക്കയിലെ ലാ​സ് വെ​ഗാ​സ് കൂ​ട്ട​ക്കൊ​ല: മ​ര​ണം 58 ആ​യി, 515 പേ​ർ​ക്കു പ​രി​ക്ക്.അക്രമിയെ വെടിവെച്ച് കൊന്നു

ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 58 ആയി. 515 പേർക്കു പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. അക്രമിയെന്ന് കരുതുന്നയാളെ വെടിവെച്ച് കൊന്നതായി പൊലീസ് അറിയിച്ചു.ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് വെടിവെപ്പുണ്ടായത്. ഹോട്ടലിലെ 32 ാം നിലയില്‍ വെച്ച് അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പരിപാടിക്കായി നിരവധി പേരാണ് ഹോട്ടലില്‍ തടിച്ചുകൂടിയിരുന്നത്. നൂറിലേറെ തവണ വെടിവെച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിഭ്രാന്തരായ ആളുകള്‍ കൂട്ടത്തോടെ ഹോട്ടലില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിച്ചത് തിക്കിനും തിരക്കിനും ഇടയാക്കി.

22,000 ആളുകൾ കൂടിയ സ്ഥലത്താണ് അക്രമി വെടിവയ്പ് നടത്തിയത്.ലോകത്തിലെതന്നെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രമായ ലാസ് വെഗാസിലെ മൻഡേലെ ബേ കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായത്. രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നൊണു റിപ്പോർട്ടുകൾ. ജാസണ്‍ അൽഡീന്‍റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്പ്. പരിപാടി ആസ്വദിക്കാനായി നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു. ഇത് അപകടത്തിന്‍റെ തീവ്രത വർധിക്കാൻ കാരണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണം നടത്തിയ പ്രദേശവാസിയായ സ്റ്റീഫൻ പഡോക്ക്(64) സ്വയം വെടിവച്ചു മരിച്ചതായി പോലീസ് അറിയിച്ചു. കാസിനോയുടെ 32-ാം നിലയിലുള്ള ഇയാളുടെ മുറിയിൽനിന്ന് എട്ടു തോക്കുകൾ കണ്ടെത്തി. സംഭവത്തിനു ഭീകരവാദ ബന്ധമില്ലെന്നാണു പോലീസ് പറയുന്നത്.അതേസമയം, വെടിവയ്പിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് അനുകൂല അമാഖ് വാർത്താ ഏജൻസി പുറത്തിറക്കിയ കുറിപ്പിലാണ് ഐഎസിന്‍റെ പടയാളികളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്. അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഐഎസ് വെളിപ്പെടുത്തിയില്ല.

Top