
പാലക്കാട്: പാലക്കാട് കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണം .തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന നടത്തി പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്.
കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. മണിക്കൂറുകൾ നീണ്ട സംഘർഷമുണ്ടായി. സിപിഎം ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ ഏറ്റുമുട്ടി.
സ്ഥലത്ത് ആവശ്യത്തിന് പൊലീസുകാർ ഉണ്ടായിരുന്നില്ല. എന്നാൽ സാധാരണ പരിശോധനയെന്ന് പൊലീസ് പറഞ്ഞു. വനിതാ പൊലീസില്ലാതെ ഇല്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആരോപിച്ചിട്ടുണ്ട്. ആരുടേയും പരാതി ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. സിപിഎം പരാതി നൽകിയിരുന്നു എന്ന് കല്യാശേരി എംഎൽഎ വിജിൻ പ്രതികരിച്ചു.