കോട്ടയം : കോൺഗ്രസ് വിട്ട മഹിള കോൺഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിൽ ചേർന്നു. കോട്ടയത്താണ് ലതിക എൻസിപി പ്രവേശനം പ്രഖ്യാപിച്ചത്. കോൺഗ്രസിൽ നിന്ന് കൂടുതൽ വനിതകൾ ഉൾപ്പെടെ എൻസിപിയിൽ എത്തുമെന്ന് ലതിക പ്രതികരിച്ചു. ലതികയെ എൻസിപി മഹിളാ വിഭാഗത്തിന്‍റെ സംസ്ഥാന അധ്യക്ഷയാക്കുമെന്നാണു സൂചന. കേരളത്തിലെ കോൺഗ്രസിൽ നിന്നും നേതാക്കളുടെ കുത്തോഴുക്കാൻ എന്സിപിയിലേക്ക് .ഓരോ ജില്ലയിൽ നിന്നും നേതാക്കളും അണികളും എന്സിപിൽ ചേർന്നുകൊണ്ടിരിക്കുകയാണ് .
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇന്ദിരാ ഭവനു മുന്നിൽ തല മൊട്ടയടിച്ച് പ്രതിഷേധിച്ചാണ് ലതിക സുഭാഷ് പാർട്ടി വിട്ടത്. ലതികയെ എൻസിപിയിലേക്കു സ്വാഗതം ചെയ്ത് മന്ത്രി എ.കെ.ശശീന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ശേഷം ലതിക ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇനിയും താൻ സ്വതന്ത്രയായി തന്നെ നിലകൊള്ളും എന്ന് ലതിക പ്രഖ്യാപിച്ചിരുന്നുവെങ്കിലും എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയിലാണ് എൻസിപിയിലേക്ക് മാറാൻ തീരുമാനിച്ചത്. എൻസിപിക്ക് ഇടത് മുന്നണിയിൽ കിട്ടുന്ന കോർപ്പറേഷൻ ബോർഡ് സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ ഇതിനെക്കുറിച്ചൊന്നും ലതിക ഇതുവരെ പ്രതികരിച്ചിട്ടില്ല.