ആലപ്പുഴ: മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് ജി. സുധാകരന്‍.നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ തീരുമാനമെന്നും സുധാകരന്‍ പറയുന്നു. നെടുങ്കണ്ടത്തിന് സമീപം കല്ലാര്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുധാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മാണി എല്‍ഡിഎഫിലേക്ക് വരുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് സുധാകരന്റെ വെളിപ്പെടുത്തലും. യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ മാണി പ്രാദേശിക സഖ്യങ്ങളുണ്ടാക്കി മുന്നണിയോട് അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ പിന്നീട് വ്യക്തമാക്കി.
എല്‍ഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും നെടുങ്കണ്ടത്തിനു സമീപം കല്ലാര്‍ പാലം ഉദ്ഘാടനത്തിനിടെ മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.2012ല്‍ നിയമസഭയില്‍ ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണെന്ന് താന്‍ പാടിയിരുന്നതായി സുധാകരന്‍ പറയുന്നു. അന്ന് മാണിയത് കേട്ടിരുന്നെങ്കില്‍ ഇപ്പോഴുള്ള ദുഃഖങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും സുധാകരന്‍ പറയുന്നു.പ്രസംഗത്തിനിടെ മാണിയെ പ്രശംസിച്ചും സുധാകരന്‍ സംസാരിച്ചു. മാണി വളരെ കഴിവുളള വ്യക്തിയാണെന്നാണ് സുധാകരന്‍ പറയുന്നത്. എല്ലാവര്‍ക്കും മാണിയോട് ബഹുമാനമാണെന്നും സുധാകരന്‍ പറയുന്നു.