ലണ്ടൻ:പ്രയാപ്പൂർത്തിയാകാത്ത 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ കേസ് .ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ് .ഈ കേസിൽ ഏപ്രിൽ മൂന്നിന് കോടതി വിധി പറയും.. ബ്രിട്ടനിലെ ബേർക്ക്ഷെയറിലെ നഴ്‌സറി ജീവനക്കാരിയായ ലീ കോർഡിസിനെതിരെയാണ് (20) കേസെടുത്തത്.പതിമൂന്നുകാരന്റെ വീട്ടിൽ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയതായിരുന്നു യുവതി. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിനിരയാക്കുമ്പോൾ 17 വയസായിരുന്നു ലീയുടെ പ്രായം.
കുട്ടിയുടെ കിടപ്പുമുറിയിൽ കടന്ന ഇവർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പിന്നീട് പല തവണയും പീഡനം ആവർത്തിച്ചു. ഇതിനിടെ ഇവർ ഗർഭിണിയാവുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറം ലോകമറിയുന്നത്. കുഞ്ഞിന്റെ അച്ഛൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരുന്നു.2017 മേയിൽ കാമുകനായ മറ്റൊരു യുവാവിനെ വിവാഹം കഴിച്ചെങ്കിലും ആൺകുട്ടിയെ പീഡിപ്പിക്കുന്നത് തുടർന്നു. സംഭവമറിഞ്ഞ കാമുകൻ ഇതിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ തയ്യാറായില്ല. 2018 വരെ പല തവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.എന്നാൽ കോടതിയിൽ ലീ ആരോപണങ്ങൾ നിഷേധിച്ചു.. 13 വയസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ലീയുടെ വാദം. എന്നാൽ ലീയുടെ വാദം കോടതി തള്ളി. ലീ ആൺകുട്ടിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങൾ കോടതി തള്ളിയത്.