ഹണി റോസിനെതിരെ കേസുമായി രാഹുല്‍ ഈശ്വര്‍;വെറുതെ പരാതി കൊടുത്ത് പോകാമെന്ന് കരുതേണ്ട. വ്യാജ പരാതികള്‍ അവസാനിപ്പിക്കും.വ്യാജ പരാതി നല്‍കിയാലും തന്നെ ഒന്നും ചെയ്യില്ല എന്ന ധാര്‍ഷ്യമാണ് ഹണി റോസിന്. 10 കോടി രൂപയ്ക്ക് വക്കീല്‍ നോട്ടീസ്

കൊച്ചി: ഹണി റോസിനെതിരെ കേസുമായി രാഹുല്‍ ഈശ്വര്‍ .ഹണി റോസ് വെറുതെ പരാതി കൊടുത്ത് പോകാമെന്ന് കരുതേണ്ട. വ്യാജ പരാതികള്‍ അവസാനിപ്പിക്കും. വ്യാജ പരാതി നല്‍കിയാലും തന്നെ ഒന്നും ചെയ്യില്ല എന്ന ധാര്‍ഷ്യമാണ് ഹണി റോസിന്. ആ അഹങ്കാരം ശമിപ്പിക്കും. 10 കോടി രൂപയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നുണ്ട്. ഞാന്‍ സംഘടിത കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന് ഹണി റോസ് ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടിരുന്നു. ഈ വിഷയത്തില്‍ ക്രിമിനല്‍ ഡിഫമേഷന്‍ ഫയല്‍ ചെയ്യും”- രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറയുന്നു.

ഹണി റോസിനെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ് രാഹുല്‍ ഈശ്വര്‍. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കാന്‍ റെഡിയാക്കിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട പുതിയ വീഡിയോയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നന്ദി ഹണി റോസ് എന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ തുടങ്ങുന്നത്. പുരുഷ കമ്മീഷന്റെ പ്രസക്തി എത്രമാത്രം ഉണ്ടെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതാണ് ഹണി റോസിന്റെ പുതിയ പരാതി എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായുള്ള പ്രചാരണത്തിലാണ് രാഹുല്‍ ഈശ്വര്‍. പല പ്രമുഖരെയും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് കണ്ടിരുന്നു. കടുത്ത വകുപ്പുകള്‍ ചുമത്തി ഹണി റോസിന്റെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസിന്റെത് വ്യാജ പരാതിയാണ് എന്ന് ആവര്‍ത്തിച്ച രാഹുല്‍ ഈശ്വര്‍, പുരുഷ കമ്മീഷന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ ഹണി റോസിനോട് നന്ദിയുണ്ടെന്നും പറഞ്ഞു. തുടര്‍ച്ചയായി പരാതി വരുമ്പോള്‍ കേസെടുത്തില്ലെങ്കില്‍ പെട്ടുപോകുമെന്ന ഭയം പോലീസിനുമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത് വ്യാഴാഴ്ചയാണ്. നേരത്തെ നടി നല്‍കിയ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും പരാതിയുമായി എത്തിയതും ബിഎന്‍എസ് 79, ഐടി ആക്ട് 67 എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നതും.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നേരത്തെ ഹണി റോസ് നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. വയനാട്ടില്‍ നിന്ന് ബോബിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഏതാനും ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞ ബോബി ജാമ്യത്തില്‍ ഇറങ്ങി. ഈ വേളയില്‍ നടന്ന ചാനല്‍ ചര്‍ച്ചകളില്‍ വ്യത്യസ്തമായ നിലപാട് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചിരുന്നു.

മോശം പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന ഹണി റോസിന്റെ ആദ്യ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തിരുന്നില്ല. കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ട് രാഹുല്‍ ഈശ്വര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസെടുത്തില്ലെന്നും പ്രാഥമിക പരിശോധന നടത്തിവരികയാണെന്നുമാണ് പോലീസ് അറിയിച്ചത്. അറസ്റ്റിലേക്ക് കടക്കുകയാണെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

പിന്നാലെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. ഇതോടെ രാഹുല്‍ ഈശ്വറിനെ ഏത് സമയവും അറസ്റ്റ് ചെയ്‌തേക്കാം.

 

 

 

Top