കൊച്ചി : വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ജോൺ ബ്രിട്ടാസ് കുടുങ്ങുന്നു .ബിജെപി നേതാക്കൾക്കെതിരെ വ്യാജ വാർത്ത നൽകിയ കൈരളി ചാനലിനും ജോൺബ്രിട്ടാസിനും എതിരെ വക്കീല്‍ നോട്ടീസ് അയച്ച് ബിജെപി . പാർട്ടിയുടെ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസാണ് അഡ്വ. ആര്‍. മണികണ്ഠന്‍ മുഖേന മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചത് .മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വാര്‍ത്താ ഡയറക്ടര്‍ ഡോ. എൻ.പി. ചന്ദ്രശേഖരന്‍, പാലക്കാട് ജില്ലാ റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കുഴല്‍പ്പണമായി വന്ന നാല് കോടി തട്ടിയെടുക്കാന്‍ പാലക്കാട്ടും ശ്രമം എന്ന വാര്‍ത്തയാണ് കൈരളി നൽകിയത്. ഇത്തരത്തിൽ വ്യാജ വാർത്ത നൽകിയതിനെതിരെ കേസ് നൽകുമെന്ന് രണ്ട് ദിവസം മുൻപ് തന്നെ കൃഷ്ണദാസ് മുന്നറിയിപ്പ് നൽകിയിരുന്നു.
‘ ആളും തരവും നോക്കി കളിച്ചില്ലെങ്കിൽ പണി പാളും, പാലക്കാട്ടെ ബിജെപി നേതാക്കന്മാരെ ഒന്നടങ്കം സംശയത്തിൻറെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്ന കൈരളി ടിവിയോട് ഒന്നേ പറയാനുള്ളൂ. ഇനി മാറ്റി പറയരുത്. പറഞ്ഞതിൽ ഉറച്ചു നിൽക്കണം!!ബാക്കി കോടതിയിൽ കാണാം!! രണ്ടു വർഷം കിടന്നാൽ മതി !! ജോൺ ബ്രിട്ടാസ്…… പാലക്കാട് ബിജെപി ഈ വെല്ലുവിളി ഏറ്റെടുക്കുന്നു!!!‘ ഇത്തരത്തിലായിരുന്നു കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.