ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി കിരീടത്തില്‍ മുത്തമിട്ടു

leicester-city

ലണ്ടന്‍: ഇത്തവണ ലെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രം തിരുത്തി കുറിച്ചു. 132വര്‍ഷത്തെ ക്ലബ്ബ് ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷമായിരുന്നു അത്. കുറുനരികള്‍ എന്നു വിളിക്കുന്ന ലെസ്റ്റര്‍ സിറ്റിക്ക് ഇത് ആഹ്ലാദത്തിന്റെ നിമിഷമാണ്. രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ലീഡിന്റെ ബലത്തിലാണ് ലെസ്റ്റര്‍ കിരീടത്തില്‍ മുത്തമിടുക.

ചെല്‍സി- ടോട്ടനം മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ലെസ്റ്റര്‍ കിരീടമുറപ്പിച്ചത്. കായിക ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വങ്ങളായ നേട്ടമാണ് ലെസ്റ്റര്‍ സിറ്റിയുടേത്. 2014 സീസണില്‍ പുറത്താക്കല്‍ സോണില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന് ശേഷമാണ് ലെസ്റ്റര്‍ പ്രിമിയര്‍ ലീഗിന്റെ നെറുകയില്‍ എത്തുന്നത്. ക്ലോഡിയോ റാനിയേരി എന്ന ഇറ്റാലിയന്‍ പരിശീലകന്റെ വരവോടെയാണ് ലെസ്റ്റര്‍ തങ്ങളുടെ മുഖം മിനുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ഗെയിമും ഇറ്റാലിയന്‍ പവര്‍ ഗെയിമും സമന്വയിപ്പിച്ചപ്പോള്‍ ലെസ്റ്റര്‍ സിറ്റിയുടെ വിജയ മന്ത്രമായി അത്. ലെസ്റ്ററിന്റെ നീലകുപ്പായത്തില്‍ ജെയ്മി വാര്‍ഡി, റിയാദ് മാരെസ് എന്നീ സൂപ്പര്‍ താരങ്ങളും ഉതിര്‍ത്തതോടെ ലെസ്റ്റര്‍ സ്വപ്നം കണ്ടു തുടങ്ങി.

കേവലം വ്യക്തികളില്‍ ഒതുങ്ങാതെ ഒത്തൊരുമയുള്ള പോരാളികളുടെ സംഘമായി ലെസ്റ്റര്‍ മാറിയപ്പോള്‍ വമ്പന്‍മാര്‍ വഴിമാറി. മാഞ്ചസ്റ്റര്‍ ഭീമന്‍മാരും, ചെല്‍സിയും, ആഴ്സണലും മാത്രമാണ് പ്രിമിയര്‍ ലീഗ് എന്ന പരമ്പാരാഗത ധാരണ പൊളിച്ചെഴുതുന്നതാണ് ലെസ്റ്ററിന്റെ ഈ കിരീടധാരണം. ചാരത്തില്‍ നിന്ന് ഉതിര്‍ത്ത ലെസ്റ്ററിന്റെ നേട്ടം കായിക ലോകത്തിന് തന്നെ പ്രചോദനമാണ് .

Top