പെണ്‍കുട്ടികൾക്ക് മയക്കുമരുന്ന് നല്‍കി പോൺ ലെസ്ബിയന്‍ ചിത്രീകരണം!..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സാഗരിക സോണാ സുമൻ

കൊച്ചി :പെണ്‍കുട്ടികൾക്ക് മയക്കുമരുന്ന് നൽകി പോൺ ലെസ്ബിയന്‍ ചിത്രീകരണം കണ്ട് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിനിമ നടി രംഗത്ത്.പെണ്‍കുട്ടികളെകൊണ്ട് അഭിനിയിപ്പിച്ചത് മയക്കുമരുന്ന് നല്‍കിയാണെന്ന് ​നടി സാഗരിക സോണാ സുമൻ വെളിപ്പെടുത്തി.നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നേരിട്ട അനുഭവങ്ങളുമായി കൂടുതല്‍ നടിമാരും മോഡലുകളും രംഗത്ത്. ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുന്നത് നടിയും മോഡലുമായ സാഗരിക സോണാ സുമനാണ്. വിഭുഅഗര്‍വാളിന്റെ ഉല്ലു ആപ്പിന് വേണ്ടി 2020 ജനുവരിയില്‍ പനവേല്‍ സ്റ്റുഡിയോയില്‍ വെച്ച് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായെന്നാണ് പുതിയ വെളിപ്പെടുത്തല്‍ . ഉല്ലുവിന്റെ ഹര്‍ഷ് എന്ന് പറയുന്ന നിര്‍മ്മാതാവ് തനിക്ക് ഒരു വര്‍ക്ക് വാഗ്ദാനം ചെയ്തു. ബോള്‍ഡ് സീനുകള്‍ ചെയ്യേണ്ടി വരുമെന്നും ക്ലീവേജ് പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നും പറഞ്ഞു. അതേസമയം സിനിമയുടെ കഥയെന്നോട് പറഞ്ഞിരുന്നുമില്ല. കുഴപ്പമൊന്നും തോന്നിയുമില്ല.

പനവേലിലായിരുന്നു ഷൂട്ടിംഗ്. നേരത്തേ തന്നെ താന്‍ അവിടെ എത്തിയിരുന്നു. ഞാന്‍ സെറ്റിലേക്ക് നടക്കുമ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. ലെസ്ബിയന്‍ മാതൃകയിലുള്ള രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയാണ് ഇത് ചെയ്യിപ്പിക്കുന്നത് എന്ന് തോന്നി. പേടിച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങിയോടി. പിന്നീട് ആളെ വിളിച്ച് തനിക്ക് ഈ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞു. അവര്‍ എന്നോട് കള്ളമാണ് പറഞ്ഞതെന്നും യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത് പോണ്‍ കണ്ടന്റ് ആണെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് അപ്പോള്‍ നടപടി എടുക്കാതിരുന്നത് എന്ന ചോദ്യത്തിന് സിനിമാ വ്യവസായത്തില്‍ നില്‍ക്കണമെന്ന ആഗ്രഹം കൊണ്ടായിരുന്നു എന്നാണ് നടി നല്‍കിയ മറുപടി. എന്നാല്‍ സംഭവം കാര്യങ്ങളെ വ്യത്യസ്തമായി കാണാന്‍ നിര്‍ബ്ബന്ധിതയാക്കി.ഇപ്പോള്‍ കുടുംബത്തിന്റെ ബിസിനസില്‍ സജീവമായിരിക്കുകയാണെന്നും പറഞ്ഞു. ഇപ്പോള്‍ ഇത് പറയാന്‍ തയ്യാറായത് താന്‍ സെലിബ്രിട്ടി ഭര്‍ത്താവായ രാജ്കുന്ദ്രയ്ക്ക് അനാവശ്യ ഹൈപ്പ് കൊടുക്കുന്ന സാഹചര്യത്തിലാണെന്നും പറഞ്ഞു. എന്നാലും ഇപ്പോഴും ഉല്ലൂ ആപ്പ് ഇപ്പോഴും പണമുണ്ടാക്കാന്‍ പോണ്‍ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. തനിക്ക് തന്നെ മോശം അനുഭവം അവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. നിലവില്‍ അംബോലി പോലീസ് സ്‌റ്റേഷനില്‍ വിഭു അഗര്‍വാളിശനതിരേ തന്റെ തന്നെ ഒരു സുഹൃത്ത് കേസു കൊടുത്തിട്ടുണ്ട്.

Top