കൊച്ചി:കത്തോലിക്കാ സഭയിൽ കൂതറകളും വ്യഭിചാരികളും സ്ത്രീപീഡകരുമായ കന്യാസ്ത്രീകളും വൈദികരും കൂടുകയാണ് .ബിഷപ്പിനു കന്യാസ്ത്രീയെ ബലാൽസംഗം ചെയ്യാം എന്നാൽ ചോദ്യം ചെയ്യാനാവില്ല .സഭാനിയമങ്ങള്‍ ലംഘിച്ചുവെന്ന് കാരണം ചുണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി( ഫ്രാന്‍സിസ് ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍) സഭയില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഓഗസ്റ്റ് പത്തിന് സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാാക്കിക്കൊണ്ട് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
സഭാ നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനമാണ് പുറത്താക്കാന്‍ കാരണമെന്ന് പറഞ്ഞുകൊണ്ടാണ് തുടര്‍ന്ന സിസ്റ്റര്‍ ലൂസി ചെയ്ത കുറ്റങ്ങള്‍ എണ്ണിയെണ്ണി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2015 മുതല്‍ തുടര്‍ച്ചയായി അനുസരണ, ദാരി’ദ്യ ്വവതങ്ങള്‍ ലൂസി ലംഘിച്ചുകൊണ്ടിരുന്നുവെന്നും, ഇത് ശ്രദ്ധയില്‍പ്പെടുത്തി ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിസ്റ്റര്‍ ലൂസി തിരുത്തലുകള്‍ നടത്തിയില്ലെന്നും കത്തില്‍ പറയുന്നു.
2015 ല്‍ കൊടുത്ത സ്ഥലംമാറ്റം സ്വീകരിക്കാതെ ഇരുന്നു, അനുവാദം കൂടാതെ പുസ്തകം പ്രസിദ്ധീകരിച്ചു, കാര്‍ വാങ്ങി, ശമ്പളം സഭയ്ക്ക് കൈമാറാതെ ഇരുന്നതും, അനുവാദം കൂടാതെയുള്ള യാത്രകളും, രാത്രിയില്‍ മുറിയില്‍ ഒരു വ്യക്തിയെ താമസിപ്പിച്ചതും, അനുവാദമില്ലാതെ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുത്തതും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കത്തില്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തുകയും കത്തോലിക്കാസഭയിലെ വിവേചനങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണ് സിസ്റ്റര്‍ ലൂസിയെ സന്യസ്ത സഭയില്‍ നിന്ന് പുറത്താക്കിയത്.ആലു ആസ്ഥാനമായ എഫ്‌സിസി നസ്യസ്തസഭയാണ് ലൂസിയെ പുറത്താക്കിയത്. വയനാട് മാനന്തവാടി കാരയ്ക്കാമല വിമലഹോം അംഗമായിരുന്നു സിസ്റ്റര്‍ ലൂസി. എഫ്‌സിസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ സംബന്ധിച്ച സമിതി അംഗീകരിച്ചതായി സിസ്റ്റര്‍ ലൂസിക്ക് ഈ മാസം അഞ്ചിനു നല്‍കിയ പുറത്താക്കല്‍ ഉത്തരവില്‍ പറയുന്നു.