ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് തടയുന്നു:ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ

ന്യൂഡല്‍ഹി: കന്യസ്ത്രീയുടെ ബലാൽസംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ബിഷപ്പ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇത്രയും നാള്‍ അറസ്റ്റ് തടഞ്ഞത്. പരാതികാരിക്കും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും ദേശീയ വനിതാ കമ്മീഷന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് രേഖാ ശര്‍മ്മ പറഞ്ഞു.

അതേസമയം,കന്യാസ്ത്രീയുടെ പരാതിയിന്മേൽ ചോദ്യം ചെയ്യലിനു വിധേയനാകുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും അറസ്റ്റ് ചെയ്തില്ല. രണ്ടാംദിവസം ഏഴു മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പിനെ വിട്ടയച്ചു. രാത്രി ഏഴു മണിയോടെ ബിഷപ്പ് മരടിലെ ഹോട്ടലിലേക്ക് മടങ്ങി. വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു.തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിലാണ് രണ്ട് ദിവസമായി ബിഷപ്പിനെ ചോദ്യം ചെയ്തത്. ആദ്യദിവസമായ ബുധനാഴ്ചയും ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ വരെ നീണ്ടിരുന്നു.അതേസമയം ബിഷപ്പിനെതിരേ കന്യാസ്ത്രീകൾ നടത്തുന്ന സമരം ദുരുദ്ദേശപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു

Top