ലിബി ശബരിമലയിലേക്ക്; പത്തനംതിട്ട ബസ് സ്റ്റാന്റില്‍ സംഘര്‍ഷം; കനത്ത പോലീസ് കാവല്‍

ശബരിമലയില്‍ കയറാനൊരുങ്ങി യുവതി പത്തനംതിട്ടയില്‍ ബസ് സ്റ്റാന്റില്‍ എത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. ചേര്‍ത്തലയില്‍ നിന്നുള്ള ലിബി സിഎസ് എന്ന യുവതിയാണ് നേരത്തെ പ്രഖ്യാപിച്ച പ്രകാരം ശബരിമലയിലേക്ക് പോകാനൊരുങ്ങി പത്തനംതിട്ട ബസ് സ്റ്റാന്റിലെത്തിയത്.

എന്നാല്‍ ഇവരെ കടത്തി വിടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ആള്‍ക്കൂട്ടം വളഞ്ഞിരിക്കുകയാണ്. ശബരിമല ഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ആള്‍ക്കൂട്ടമാണ് തടഞ്ഞുവച്ചിരിക്കുന്നത്.

രണ്ട് ദിവസം മുന്നേ തന്റെ ശബരിമല പ്രവേശനം പ്രഖ്യാപിച്ചാണ് ലിബി പത്തനംതിട്ടയിലെത്തിയത്. പോലീസ് ഇവര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കനത്ത് പോലീസ് കാവലില്‍ ലിബിക്ക് ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നാണ് കരുതുന്നത്. പോലീസ് സുപ്രീം കോടതി നിയമം നടപ്പിലാക്കുകയാണ് ചെയ്യാന്‍ സാധ്യത. പത്തനംതിട്ട ബസ് സ്റ്റാന്റ് കത്തിക്കും എന്നതടക്കമുള്ള ഭാഷണികളുമായി ആചാര സംരക്ഷണ സമിതിയും നിലയുറപ്പിച്ചിട്ടുണ്ട്.

Top