ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ല. പലരും കള്ളം പറയുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഇത്തവണ ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. നുണപരിശോധനയ്ക്കായി ബെംഗളൂരു ലാബിലേക്കാണ് കൊണ്ടുപോകുന്നത്.
മണിയുടെ മാനേജര്‍ ജോബി, ഡ്രൈവറായിരുന്ന പീറ്റര്‍, സഹായിയും ഭാര്യയുടെ ബന്ധുവുമായ വിപിന്‍, അനീഷ്, മുരുകന്‍, അരുണ്‍ എന്നിവരെയാണു പരിശോധനയ്ക്കു കൊണ്ടുപോകുന്നത്. ഇവരെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നതിനായി പൊലീസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് ആറിനാണു കലാഭവന്‍ മണിയുടെ മരണം നടന്നത്. മരണം കൊലപാതകമോ ആത്മഹത്യയോ സ്വാഭാവിക മരണമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിരുന്നില്ല. മണിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നു സിബിഐക്ക് അന്വേഷണം കൈമാറിയെങ്കിലും അന്വേഷണം ആരംഭിച്ചില്ല.