മുന്‍ മന്ത്രിയും സ്പീക്കറുമായ ടിഎസ് ജോണ്‍ അന്തരിച്ചു

ts-john

ആലപ്പുഴ: ടിഎസ് ജോണ്‍ (74) അന്തരിച്ചു. മുന്‍ മന്ത്രിയും സ്പീക്കറും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായിരുന്നു ടിഎസ് ജോണ്‍. അര്‍ബുധരോഗ ബാധയെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.

1939 ഒക്ടോബര്‍ 21ന് കവിയൂരിലാണ് ജോണ്‍ ജനിച്ചത്. 1970, 77, 82, 96 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1976-77 കാലത്താണ് സ്പീക്കറായിരുന്നത്. 1978ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രിയായിരുന്നു. തുടര്‍ന്ന് പികെ വാസുദേവന്‍ നായരുടെ മന്ത്രിസഭയിലും അതേ വകുപ്പ് തന്നെ കൈകാര്യം ചെയ്തു. 1978ല്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പിജെ ജോസഫിനൊപ്പം നിന്നു. അതിന് ശേഷം പിസി ജോര്‍ജ് സെക്കുലര്‍ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ അതിന്റെ ചെയര്‍മാനായിരുന്നു. പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top