കലാഭവന്‍ മണിക്ക് പിന്നാലെ തിലകന്റെ ജീവിതവും വെള്ളിത്തിരയിലെത്തിക്കാന്‍ വിനയന്‍

കലാഭവന്‍ മണിക്കു പിന്നാലെ മലയാളത്തിലെ അനശ്വര നടന്‍ തിലകന്റെ ജീവിതവും വെള്ളിത്തിരയിലെത്തുന്നു. കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കിയ സംവിധായകന്‍ വിനയന്‍ തന്നെയാണ് തിലകന്റെ ജീവിതവും അഭ്രപാളികളിലെത്തിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.

ഒരു ഹോളിവുഡ് സിനിമയ്ക്കാവശ്യമായത്രയും സംഭവ ബഹുലമാണ് തിലകന്റെ ജീവിതമെന്നും അതു തന്റെ കൈയില്‍ നില്‍ക്കുമോയെന്ന് അറിയില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സെന്തില്‍ രാജാമണിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന ചിത്രത്തില്‍ കലാഭവന്‍ മണിയായി എത്തിയത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് തന്റെ പുതിയ ആഗ്രഹത്തെക്കുറിച്ച് വിനയന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കരിയറിന്റെ അവസാനം വരെ മലയാള സിനിമയില്‍ വിലക്ക് നേരിട്ട നടനാണ് തിലകന്‍. അവഗണന നേരിട്ട താരത്തെ ഒരുകാലത്ത് അവസരങ്ങള്‍ നല്‍കി സഹായിച്ച സംവിധായകനാണ് വിനയന്‍. ചാലക്കുടിക്കാരന്‍ ചങ്ങാതി പോലെ മലയാള സിനിമയിലെ പല പുഴുക്കുത്തുകളെയും വിനയന്‍ തന്റെ ചിത്രത്തിലൂടെ സധൈര്യം തുറന്നു പറയുമെന്ന ആശ്വാസത്തിലാണ് ആരാധകര്‍.

Top