പിരിച്ചുവിടൽ വിവാദം: സതിയമ്മ വ്യാജരേഖ ചമച്ചു, ഒപ്പ് തന്റേതല്ല!..സതിയമ്മക്ക് എതിരെ പൊലീസിൽ പരാതി നൽകി ലിജിമോൾ

കോട്ടയം:പുതുപ്പള്ളിയിലെ ജീവനക്കാരിയെ പിരിച്ചുവിടൽ വിവാദത്തിൽ പൊലീസിൽ പരാതി. പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് സതീദേവിക്കെതിരെയാണ് വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ അയൽവാസിയായ ലിജിമോൾ പരാതി നൽകിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാറിനൊപ്പം വാർത്താ സമ്മേളനം നടത്തിയ ലിജിമോൾ തനിക്ക് ആരോഗ്യ പ്രശ്നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും പറഞ്ഞു. താനിപ്പോൾ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. ഇന്നലെ സോഷ്യൽ മീഡിയയിൽ കണ്ടാണ് തന്റെ പേരിൽ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നത്. ലിജിമോളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഇന്നലെ സർക്കാർ പുറത്തുവിട്ട രേഖ.

മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി. സതിയമ്മയ്ക്കെതിരെ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയും പരാതി നൽകി. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഞാൻ മൃഗാശുപത്രിയിൽ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരിൽ അവിടെ ജോലി ഉണ്ടായിരുന്നുവെന്ന് അറിയുന്നതുതന്നെ ഇന്നലെയാണ്. എന്റെ പേരിൽ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. സതിയമ്മയ്ക്കൊപ്പം കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അവിടെനിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ പോന്നത്.’ – ലിജിമോൾ പറഞ്ഞു.</p>

എനിക്ക് പൈസ കിട്ടിയിട്ടുമില്ല, ഞാൻ പൈസ എടുക്കാൻ ഒരിടത്തും പോയിട്ടുമില്ല. എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം തന്നെ ഞാൻ അറിഞ്ഞത് ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ്. ഞാൻ ഇന്നലെ സ്ഥലത്തില്ലായിരുന്നു. ജോലി എന്റെ പേരിലാണെന്ന് ഇവിടെ തിരിച്ചു വന്നപ്പോഴാണ് കേട്ടത്. എനിക്ക് ഇതേക്കുറിച്ച് ഒരു കാര്യവും അറിയില്ല. ഞാൻ ഉപയോഗിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമേയുള്ളൂ. നാലു വർഷം മുൻപ് ഞാൻ കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല.’ – ലിജിമോൾ വിശദീകരിച്ചു.

അതേസമയം സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ചാണെന്ന് സിപിഎംനേതാവ് കെ അനില്‍കുമാര്‍ ആരോപിച്ചു. ‘‘യഥാർഥത്തിൽ, ലിജിമോൾക്കാണു ജോലിയെങ്കിൽ ലിജിമോളുടെ പേരിലല്ലേ പണം വാങ്ങാൻ കഴിയൂ. അങ്ങനെയൊരു ലിജിമോളുടെ വ്യാജ അക്കൗണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം. അത് യഥാർഥ ലിജിമോൾ അറി‍ഞ്ഞിട്ടില്ല. അതടക്കം പരിശോധിക്കണമെന്നാണ് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാലു വർഷം മുൻപ് ഉണ്ടായിരുന്നുവെന്നു പറയുന്നത് കുടുംബശ്രീ അക്കൗണ്ടാണ്. അല്ലാതെ ലിജിമോളുടെ അക്കൗണ്ടല്ല.’ – അനിൽകുമാർ ചൂണ്ടിക്കാട്ടി.

സതിയമ്മയെ പിരിച്ചുവിട്ടത് ആളുമാറി ജോലി ചെയ്തതിനാണെന്ന് മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും വി.എൻ. വാസവനും ഇന്നലെ വ്യക്തമാക്കിയിരുന്നു. താൽക്കാലിക സ്വീപ്പറായി ലിജിമോളെയാണ് നിയമിച്ചതെന്നും ശമ്പളം പോകുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും മന്ത്രി ചിഞ്ചുറാണ് വ്യക്തമാക്കിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, തനിക്ക് ജോലിയുള്ള കാര്യം തന്നെ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാന്ന ലിജിമോളുടെ വിശദീകരണം.

അതേസമയം, ആൾമാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മയുടെ ഭാഷ്യം. ‘‘ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ് ഞാനും ലിജിമോളും. ആറുമാസം വീതം ഊഴംവച്ചാണ് ജോലി, ആരോഗ്യപ്രശ്നങ്ങളുള്ള ലിജിമോൾ എന്റെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നു’’– സതിയമ്മ പറഞ്ഞു. 11 വർഷമായി ജോലിയിൽ തുടരുകയാണെന്നും സതിയമ്മ പറഞ്ഞു.</p>

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനൽ ലേഖകനോട് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയും സ്ഥാനാർഥി ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചത് സംപ്രേഷണം ചെയ്തത് 12നാണ്. 21ന് സതിയമ്മയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതാണ് രാഷ്ട്രീയ ചർച്ചയായത്. ഈ സംഭവത്തെ രാഷ്ട്രീയമായി ഇരുമുന്നണികളും ഏറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും യുഡിഎഫ് നേതാക്കന്മാരും സതിയമ്മയെ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സതിയമ്മ മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നിൽ സമരം തുടങ്ങി.

2022 സെപ്റ്റംബർ ഒന്നു മുതൽ ഫെബ്രുവരി 26 വരെ സതിയമ്മയാണ് ജോലി ചെയ്തിരുന്നതെന്നും തുടർന്ന് ഓഗസ്റ്റ് 24 വരെ ലിജിമോളെയാണ് നിയമിച്ചിരുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഡപ്യൂട്ടി ഡയറക്ടർ 16ന് വെറ്ററിനറി ആശുപത്രി സന്ദർശിക്കുകയും ആളുമാറി ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് പിരിച്ചുവിട്ടതെന്നും ഡയറക്ടർ പറയുന്നു.

കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു.

എന്നാൽ സതിയമ്മയല്ല, മറിച്ച് ലിജിമോൾ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു. എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

ഈ വാദം തള്ളിയാണ് ലിജിമോൾ രംഗത്ത് വന്നത്. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തിരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അവർ ഇന്ന് വ്യക്തമാക്കിയതോടെ യുഡിഎഫ് ക്യാംപ് പ്രതിരോധത്തിലായി.

Top