കൊച്ചി:മദ്യപാനത്തിലും ചില കാര്യമുണ്ട് ; മദോന്മത്തരാകുണ്ണ സമയത്ത് ഞെട്ടിക്കുന്ന പ്രതിഭാസം മദ്യപാനം കടുത്ത അപമാനമെന്നും മദ്യപാനികള്‍ വെറുക്കപ്പെട്ടവന്മാരും എന്നതാണ് ഒരു സാംസ്‌ക്കാരിക സമൂഹത്തിന്റെ പരമ്പരാഗത സങ്കല്‍പ്പം ഇനി മാറേണ്ടിയിരിക്കുന്നു അടുത്ത കാലത്ത് നടന്ന ചില പരീക്ഷണങ്ങള്‍ വെള്ളമടിക്കാത്തവന്മാരേക്കാള്‍ മിടുക്കന്മാര്‍ മദ്യപാനികളാണെന്നും ഒരു പ്രശ്‌നപരിഹാരത്തിന് അവരെകഴിഞ്ഞേ ആളുള്ളെന്നും വ്യക്തമാക്കുന്നു.
മിസിസിപ്പി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആന്‍ഡ്രൂ ജറോസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പരീക്ഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20 പേര്‍ക്ക് ബോധം പോകുന്ന രീതിയില്‍ മദ്യം നല്‍കി. അതിന് ശേഷം തീര്‍പ്പ് കല്‍പ്പിക്കാനുള്ള ചില പ്രശ്‌നങ്ങള്‍ നല്‍കുകയും ചെയ്തു. ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതേ സംഭവം നല്‍കിയ ലഹരിയില്ലാത്തവരേക്കാള്‍ കൂടുതല്‍ ശരി ഉത്തരം മദോന്മത്തരായവര്‍ നല്‍കിയെന്ന് മാത്രമല്ല അധികം ആലോചിക്കാതെ തന്നെ അക്കാര്യം ചെയ്യുകയുമുണ്ടായി.
പ്രതിഭാ സ്പര്‍ശമുള്ള മഹാന്മാരായ പല എഴുത്തുകാരും കലാകാരന്മാരും സംഗീത കാരന്മാരുമെല്ലാം നല്ല കുടിയന്മാരോ അവരുടെ മികച്ച സൃഷ്ടികള്‍ മദ്യലഹരിയില്‍ ആയിരിക്കുകയോ ചെയ്തിട്ടുണ്ട്. അതു തന്നെയാണ് ഈ ചെറിയ പരീക്ഷണത്തിന്റെയും തെളിവ്. റിമോട്ട് അസോസിയേറ്റ്‌സ് ടെസ്റ്റ് (റാറ്റ്) എന്ന പേരില്‍ ഓരോ മത്സരാര്‍ത്ഥിക്കും ഉത്തരത്തിന് ഒര മിനിറ്റ് നല്‍കുന്ന 15 ചോദ്യങ്ങള്‍ വീതമാണ് നല്‍കിയത്. ബില്‍ എന്ന് ആശയം വരുന്ന വാക്കിനോട് ബന്ധപ്പെടുന്ന ഡക്ക്, ഡോളര്‍, ഫോള്‍ഡ് എന്നിവ നല്‍കി.
ഇതില്‍ മദ്യപിക്കാത്തവര്‍ നല്‍കി ഉത്തരങ്ങളുടെ മൂന്നോ നാലോ മടങ്ങ് ഉത്തരങ്ങളായിരുന്നു മദ്യപന്മാര്‍ നല്‍കിയത്. സൃഷ്ടിപരമായ ചോദ്യോത്തരം പരിഗണിക്കപ്പെടുമ്പോള്‍ അമിതമദ്യപാനികള്‍ക്ക് ശ്രദ്ധപോകുന്നു എന്ന അവസ്ഥയുണ്ടാകുന്നതാണ് ഗുണകരമായി മാറുന്നത്. റാറ്റ് പോലെയുള്ള ഒരു പരീക്ഷയെ അഭിമുഖീകരിച്ചപ്പോള്‍ ഒന്നിലധികം തവണ ആലോചിക്കാതെയാണ് അവര്‍ ഉത്തരം എഴുതുന്നത്. മദ്യലഹരിയില്‍ നില്‍ക്കുമ്പോള്‍ ഉത്തരം എഴുതേണ്ടി വരുമ്പോള്‍ അധികം ആലോചിക്കാതെ ബന്ധമില്ലാത്ത ഉത്തരങ്ങളെ ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു അവരുടെ പ്രതികരണം.