ബെവ്‌ ക്യൂ ആപ്പിന്‌ അനുമതിയായി; മദ്യ വിതരണം രണ്ട്‌ ദിവസത്തിനുള്ളിൽ.ഒരാൾക്ക്‌ 10 ദിവസത്തിനുള്ളിൽ 3 ലിറ്റർ വരെ മദ്യം വാങ്ങാം.

തിരുവനന്തപുരം: ‘ബെവ് ക്യൂ’ മദ്യവിതരണ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. ആപ് ‌ ഉടനെ പ്ലേ സ്‌റ്റോറിൽ എത്തും. മദ്യവിതരണം രണ്ട്‌ ദിവസത്തിനകം സാധ്യമാകുമെന്നാണ്‌ കരുതുന്നത്‌.നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുമെന്നു കരുതുന്നു . ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ മദ്യവിപണനം എന്നുതുടങ്ങുമെന്നതില്‍ ധാരണയാകും.

സർക്കാർ സ്ഥാപനമായ ഐഐഐടിഎംകെ കൂടി സുരക്ഷാ പരിശോധന നടത്തിയശേഷമാണ്‌ പ്ലേ സ്‌റ്റോറിൽ ലോഡ്‌ ചെയ്യുക. തുടർന്ന്‌,പൊതുജനങ്ങൾക്ക്‌ ഡൗൺലോഡ്‌ ചെയ്യാം.. ജിപിഎസ്‌ സംവിധാനത്തിലാകും ആപ്പിന്റെ പ്രവർത്തനം. ഒരാൾക്ക്‌ 10 ദിവസത്തിനുള്ളിൽ 3 ലിറ്റർ വരെ മദ്യം വാങ്ങാം. 20 ലക്ഷം പേരെങ്കിലും ആപ് ഡൗൺലോഡ്‌ ചെയ്യുമെന്നാണ്‌ കരുതുന്നത്‌.

ബെവ്‌ ക്യൂ വെർച്വൽക്യൂ ആപ്‌ തയ്യാറാക്കിയത്‌ കൊച്ചി ആസ്ഥാനമായ ഫയർകോഡ്‌ ഐടി സൊല്യൂഷൻ ആണ്‌. ഓൺലൈൻ വഴി മദ്യം വാങ്ങാനുള്ള ആപ് ഉപയോഗം പഠിപ്പിക്കാൻ ഡെമൊ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്‌. ആപ് ഡൗൺലോഡ്‌ ചെയ്യൽ, മദ്യം ബുക്ക്‌ ചെയ്യുന്നത്, ഓൺലൈൻ പേയ്‌മെന്റ്‌ തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടാകും. ബിവറേജസ്‌ കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും 301 ഔട്ട്‌ലെറ്റ്‌ വഴിയും ബാറുകളും ബിയർ വൈൻ പാർലറുകളും വഴിയുമാണ്‌ മദ്യവിതരണം.Bringing relief to all tipplers in Kerala, Google has given the nod for Bev Q app, which will be used by the state-run Beverages Corporation (BEVCO) for distribution of liquor in the state, Manoramaonline reported. The Bev Q app will provide a token which will specify a time frame in which liquor can be procured from the outlet

Top