ക​ല്യാ​ണ​ത്തി​ന് 20 പേ​ർ; മ​ദ്യ​ക്ക​ട​ക​ളി​ൽ 500 പേ​ർ! സർക്കാരിനെതിരായ രൂക്ഷവി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി.

കൊ​ച്ചി: മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്കി​ൽ സ​ർ​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം. ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കല്യാണത്തിന് പങ്കെടുക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ 20 പേര്‍ക്ക് മാത്രം അനുമതി നല്‍കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേര്‍ കൂടുന്നതെങ്ങനെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. രാജ്യത്തെ കോവിഡ് രോഗികളിലെ മൂന്നിലൊന്നും കേരളത്തിലാണെന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.മ​ദ്യ വി​ൽ​പ​ന​യു​ടെ കു​ത്ത​ക ബെ​വ്കോ​യ്ക്കാ​ണ്. വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കാ​ൻ ബെ​വ്കോ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ളെ കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല. ഒ​രു ത​ര​ത്തി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ല.

ആ​ൾ​ക്കൂ​ട്ടം എ​ന്ത് സ​ന്ദേ​ശ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കൂ​ട്ടം കൂ​ടു​ന്ന ആ​ളു​ക​ളി​ലൂ​ടെ രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യി​ല്ലേ എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ണ് കോ​ട​തി​ക്ക് പ്ര​ധാ​ന​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ദ്യ​വി​ൽ​പ​ന എ​ന്തോ നി​രോ​ധി​ത വ​സ്തു വി​ൽ​ക്കു​ന്ന​ത് പോ​ലെ​യാ​ണ്. മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വം ബെ​വ്കോ പ​രി​ഗ​ണി​ക്ക​ണം. മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ തി​ര​ക്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി വേ​ണം. ചൊ​വ്വാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ബെ​വ്കോ എം​ഡി എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂര്‍ കറുപ്പം റോഡില്‍ ബെവ്‌കോ ഔട്ട് ലറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കടയുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കൊവിഡ് കാലത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഇന്നലെ സര്‍ക്കാറിന്റെ പ്രതികരണം തേടിയത്. മദ്യശാലകള്‍ക്ക് മുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും പരിശോധിച്ചായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം.കോവിഡ് വ്യാപനത്തിന് പിന്നാലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു മാസത്തിലധികമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ മദ്യശാലകള്‍ ഇക്കഴിഞ്ഞ ജൂണ്‍ 16 നാണ് വീണ്ടും തുറന്നത്.

Top