പാതയോരത്തെ മദ്യശാല നിരോധനം മറികടക്കാന്‍ കാഞ്ഞബുദ്ധിയുമായി ചണ്ഡീഗഢ് സര്‍ക്കാര്‍; സംസ്ഥാന പാതകളെയെല്ലാം ജില്ലാ പാതയാക്കി പ്രഖ്യാപിച്ചു

ദേശീയ പാതയുടെയും സംസ്ഥാന പാതയുടെയും അഞ്ഞൂറ് മീറ്റര്‍ അകലെ മാത്രമേ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പാടുള്ളൂ എന്ന വിധി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ വലച്ചിരിക്കുകയാണ്. ഈ ഉത്തരവ് മറികടക്കുന്നതിനായി പല ഉപായങ്ങളും സര്‍ക്കാരുകള്‍ ആലോചിക്കുന്നുണ്ട്. അതിനിടയിലാണ് കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഢില്‍ നിന്ന് ഒരു വാര്‍ത്ത വരുന്നത്. അവിടുത്തെ സംസ്ഥാന പാതകളൊക്കെ പ്രധാന ജില്ലാപാതകള്‍ എന്ന പേരിലാക്കി പ്രഖ്യാപിച്ചു. ലക്ഷ്യം മദ്യശാലകള്‍ അടയ്ക്കുന്നത് ഒഴിവാക്കുക എന്നത് മാത്രം മാത്രം

20 വര്‍ഷത്തോളം സംസ്ഥാന പാതകളായി തുടര്‍ന്നിരുന്ന ഈ റോഡുകളൊക്കെ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാനായി ഇനി ജില്ലാ റോഡുകളായി മാറും. ദേശീയ-സംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റവളിലുള്ള മദ്യവില്‍പ്പനശാലകള്‍ അടച്ചു പൂട്ടി മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരവിനെ തുടര്‍ന്ന് ചണ്ഡീഗഢിലെ 20 മദ്യവില്‍പ്പന ശാലകള്‍ അടുത്തിടെ മാറ്റി സ്ഥാപിച്ചിരുന്നു. ഉത്തരവ് പരിശോധിക്കാന്‍ ഭരണകൂടം നാലംഗ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ചണ്ഡീഗഢ് ചീഫ് എഞ്ചിനീയര്‍ മുകേഷ് ആനന്ദ്, ചീഫ് ആര്‍ക്കിടെക് കപില്‍ സേത്യ, എംസി ചീഫ് എഞ്ചിനീയര്‍ എന്‍.പി.ശര്‍മ്മ, എക്സൈസ് കമ്മീഷണര്‍ രാകേഷ് പോപ്ലി എന്നിവരടങ്ങിയ കമ്മറ്റിയാണ് സംസ്ഥാന പാതകളൊക്കെ ജില്ലാ റോഡുകളാക്കി മാറ്റുന്നതിന് പച്ചക്കൊടി കാട്ടിയത്.

Top