ഉത്രാടത്തിന് വിറ്റത് 71 കോടിയുടെ മദ്യം; റെക്കോർഡ് വിൽപ്പന; ലാഭ ശതമാനം ഉയർന്നു

ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന. ഉത്രാട ദിവസം മാത്രം 71.17 കോടിയുടെ വിൽപ്പന നടന്നു. ഇരിങ്ങാലകുട ഓട്ട്ലെറ്റിലാണ് കൂടുതൽ വിൽപ്പന നടന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 29.46 കോടിയുടെ വര്‍‍ദ്ധനവാണ് ബെവ്ക്കോക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍‍ഷം 59.51 കോടിയായിരുന്നു വില്‍പ്പന. മാത്രമല്ല ബെവ്ക്കോയുടെ ലാഭശതമാനം 24ല്‍ നിന്നും 29 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ വര്‍‍ഷം ഓണക്കാലത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍-വൈന്‍ പാലര്‍റുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മദ്യംനയം വന്നതോടെ ബാറുകള്‍ കൂടുതല്‍ തുറന്നു. പക്ഷേ ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപത്തുള്ള ഔട്ട്‍ലെറ്റുകള്‍ പൂട്ടിയത് കാരണം 25 ഔട്ട്‍ലെറ്റുകള്‍ ബെ‍വ്‍കോയ്ക്ക് പൂട്ടേണ്ടി വന്നു. 245 ബിവറേജസ് ഔട്ട്‍ലൈറ്റുകളാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വർഷം അത്തം മുതൽ ഉത്രാടം വരെ 411.14 കോടി രുപയുടെ വിൽപ്പനയായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷം ഇതേ കാലയളവിൽ 440.60 കോടിയായി ഉയർന്നു. 29.46 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതി വിധി വന്നതോടെ ഔട്ട് ലൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും വലിയ കെട്ടിടിങ്ങളിലേക്ക് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ മാറ്റുകയും ചെയ്തിരുന്നു.

Top