മരുന്ന് വാങ്ങാൻ ലോക് ഡൗണിൽ പുറത്തിറങ്ങണ്ട…! 112 ൽ വിളിച്ചാൽ മതി, മരുന്നുമായി പൊലീസ് വീട്ടിലെത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ഡൗണിൽ മരുന്ന് വാങ്ങാൻ പുറത്തിറങ്ങണ്ട. സഹായത്തിനായി പൊലീസ് നിങ്ങുടെ കൂടെ ഉണ്ടാകും.ഇതിനായി 112 എന്ന നമ്പറിലേക്ക് വിളിച്ചാൽ മാത്രം മതിയാകും. ഹൈവേ പൊലീസായിരിക്കും വീടുകളിൽ മരുന്ന് എത്തിച്ചു നൽകുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാങ്ങണ്ട മരുന്നുകളുടെ പേര് വാട്ട്‌സ്ആപ്പിലൂടെ പൊലീസിനെ അറിയിക്കുകയും വേണം. അതേസമയം വീടുകളിൽ തന്നെ കിടപ്പിലായ രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ള പക്ഷം എത്തിച്ചു നൽകാനായിരിക്കും മുൻഗണന ഉണ്ടാകുക.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ഒൻപതു ദിവസത്തെ ലോക്ക്ഡൗൺ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. ഇന്നു രാവിലെ ആറു മുതൽ 16 ന് അർധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങൾ.

സർക്കാർ നിർദേശങ്ങൾ പൊലീസ് കർശനമായി നടപ്പാക്കും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ഇരുപത്തി അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരവുമായിരിക്കും കേസെടുക്കുക.

Top