ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി തൃശൂരിൽ മത്സരിക്കും.കേരളത്തില്‍ ആറ് ലോകസഭാ സീറ്റ് പിടിച്ചെടുക്കും.സുരേഷ് ഗോപിക്കും കുമ്മനത്തിനും ചുമതല

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ആര് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് ബിജെപി .അതിനുള്ള പ്രവർത്തനാവും തുടങ്ങി ചുമതല നടനും മുന്‍ എം പിയുമായ സുരേഷ് ഗോപിക്കും കുമ്മനം രാജശേഖരനും നൽകി .അതിനുള്ള നീക്കത്തിനായിട്ടാണ് സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താന്‍ ബി ജെ പിയില്‍ ധാരണയായത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പ്രതിഷ്ടിക്കാനുള്ള നീക്കവും ഉണ്ട്

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആറ് ലോക്‌സഭ മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളില്‍ ബി ജെ പി പിന്നോട്ട് നില്‍ക്കുന്ന 100 ബൂത്തുകള്‍ കണ്ടെത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ആറ് ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതല നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ വച്ച മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സുരേഷ് ഗോപിയെ തൃശൂരില്‍ ഇറക്കാനാണ് ആര്‍ എസ് എസ് നേതൃത്വത്തിന് താല്‍പര്യം. സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ ആര്‍ എസ് എസ് നേതാവിനോട് തൃശ്ശൂരിലെത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സുരേഷ് ഗോപി മണ്ഡലത്തില്‍ സജീവവുമാണ്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയായിരുന്നു തൃശൂരില്‍ മത്സരിച്ചത്. മണ്ഡലത്തില്‍ ബി ജെ പിയുടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് സുരേഷ് ഗോപി ശ്രദ്ധേയമായ പോരാട്ടമായിരുന്നു കാഴ്ചവെച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ബി ജെ പി നേതാക്കളായ സുരേഷ് ഗോപി അടക്കമുള്ളവര്‍ക്കാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പില്‍ തയ്യാറാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സുരേഷ് ഗോപിക്ക് തിരുവനന്തപുരം തൃശൂര്‍ ജില്ലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ബി ജെ പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബി ജെ പി മുന്‍ അധ്യക്ഷനായ കുമ്മനം രാജശേഖരനെ പത്തനംതിട്ട മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. കൂടാതെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സര രംഗത്തുണ്ടാകണമെന്ന നിര്‍ദ്ദേശവും കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചെന്നാണ് വിവരം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിലും മത്സരിക്കാന്‍ പ്രാപ്തരായ മൂന്ന് പേരെ വീതം സജ്ജരാക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള പുറപ്പാടിലാണ് ബി ജെ പി. ഈ ശ്രമങ്ങക്കുള്ള പദ്ധതികള്‍ ഇപ്പോഴേ ആരംഭിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഇത്തവണ തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള നീക്കം ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിക്ക് സ്വാധീനമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെ മത്സരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ പ്രകാശ് ജാവദേക്കറിന്റെ നേതൃത്വത്തില്‍ ഈ മാസം 17ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്.

എന്തായാലും കേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കൂടാതെ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരുങ്ങാനുള്ള നിര്‍ദ്ദേശവും പാര്‍ട്ടി നേതൃത്വം നല്‍കിക്കഴിഞ്ഞെന്നാണ് വിവരം. പാര്‍ട്ടിയിലെ ജനകീയ നേതാക്കളോട് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്യാനുള്ള നിര്‍ദ്ദേശം നേതൃത്വം നല്‍കി കഴിഞ്ഞെന്നാണ് വിവരം.

Top