സിനിമയിലെ പുലി, സഭയിലെ എലി; പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിക്കാതെ സുരേഷ് ഗോപി

തിരുവനന്തപുരം: സിനിമയില്‍ എതിരാളികളെ വിറപ്പിക്കുന്ന, തീയറ്ററുകള്‍ ഇളക്കി മറിക്കുന്ന നെടുനീളന്‍ ഡയലോഗുകള്‍ പറയുന്ന സുരേഷ് ഗോപി ഇതു വരെ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. രാജ്യസഭാ പ്രവര്‍ത്തനങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 2016ല്‍ എംപിയായി സ്ഥാനമേറ്റ സുരേഷ് ഗോപിക്ക് 75% അറ്റന്‍ഡന്‍സ് ഉണ്ട്. എന്നാല്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല.

9 സംവാദങ്ങളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം എംപി ഫണ്ടില്‍ നിന്നും ആവശ്യത്തിനുള്ള പണം ചെലവാക്കിയിട്ടില്ലെന്നും ആരോപണം ഉണ്ട്. 15 കോടി രൂപയാണ് സുരേഷ് ഗോപിക്ക് ലഭിക്കേണ്ട ഫണ്ട്. ഇതില്‍ ഏഴരക്കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ രണ്ട് കോടി രൂപ മാത്രമാണ് സുരേഷ് ഗോപി വിനിയോഗിച്ചത്.
എംപിമാരുടെ ചോദ്യങ്ങളുടെ സംസ്ഥാന ശരാശരി എണ്ണം 46 ആണ്. ഈ കണക്കിലാണ് സുരേഷ് ഗോപി പൂജ്യത്തില്‍ നില്‍ക്കുന്നത്. 2009 മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കണക്കാണ് വെബ്‌സൈറ്റില്‍ ഉള്ളത്.

Latest
Widgets Magazine