സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരട്ടെ; സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം  തോൽക്കുമെന്ന് പരിഹസിച്ച് എം.വി.  ജയരാജൻ

കണ്ണൂ‍ര്‍: സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലതെന്ന് എം.വി.  ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖം നോക്കാൻ കഴിയാത്ത വിധം സുരേഷ് ഗോപി തോൽക്കും.

തലശ്ശേരിയിൽ നേരത്തെ ഷംസീറിനെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും ജയരാജൻ പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍  സുരേഷ് ​ഗോപി വെല്ലുവിളിച്ചിരുന്നു.

 

 

Top