ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. ബിൽ ലോക്സഭയിൽ ചർച്ചയില്ലാതെ കേന്ദ്ര സർക്കാർ പാസാക്കുകയായിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിന്മേല് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.
മൂന്നു നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റ ബില്ലാണ്. ബില്ലിൻമേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളുകയുമായിരുന്നു. ഇതേ തുടർന്ന് കനത്ത ബഹളമാണ് സഭയിലുണ്ടായത്. ബില്‍ പാസാക്കിയതിന് പിന്നാലെ സഭ വീണ്ടും നിര്‍ത്തിവെച്ചു.
ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ലോക്സഭയില്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിനുള്ള ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ 12 മണിക്ക് പുന:രാരംഭിച്ചപ്പോഴാണ് ബില്‍ പാസാക്കിയത്. രാജ്യസഭയിലും ബില്‍ ഇന്നു തന്നെ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നത്.
ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഈ മാസം 19-നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.