ബി​നോ​യ് വി​ശ്വം, എ​ള​മ​രം ക​രിം ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​സ​ഭാ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: എ​ള​മ​രം ക​രിം, ബി​നോ​യ് വി​ശ്വം ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​സ​ഭാ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഈ ​സ​മ്മേ​ള​ന​കാ​ല​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​. പെ​ഗാ​സ​സ് വി​വാ​ദം, വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ​യാ​യി​രു​ന്നു എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം. വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ലെ സഭയിലെ പ്ര​തി​ഷേ​ധ​ത്തി​ൻറെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെന്ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു.

എ​ള​മ​രം ക​രിം, ബി​നോ​യ് വി​ശ്വം, ഫു​ലോ ദേ​വി നേ​തം, ഛായ ​വ​ർ​മ , റി​പു​ൺ ബോ​റ, രാ​ജ​മ​ണി പ​ട്ടീ​ൽ, ഡോ​ല സെ​ൻ, ശാ​ന്ത ഛേത്രി, ​സ​യി​ദ് നാ​സി​ർ ഹു​സൈ​ൻ, പ്രി​യ​ങ്ക ച​തു​ർ​വേ​ദി, അ​നി​ൽ ദേ​ശാ​യ്, അ​ഖി​ലേ​ഷ് പ്ര​സാ​ദ് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top