തൃശ്ശൂരില്‍ വിജയം ഉറപ്പിച്ച് സുരേഷ്‌ഗോപി! പോരാട്ടം കനക്കും.കോൺഗ്രസ് മൂന്നാം സ്ഥാനത്ത്. സുനിലേട്ടനൊരു വോട്ട് പ്രചാരണവുമായി എൽഡിഎഫ്

തൃശ്ശൂര്‍: ഇത്തവണ തൃശൂർ ലോക്സഭാ ഇലക്ഷനിൽ പോരാട്ടം ശക്തമാണ് .കോൺഗ്രസും ഇടതുപക്ഷവും രണ്ടാമതെത്താനുള്ള പോരാട്ടത്തിലാണ് . കോൺഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളും എന്ന് തന്നെയാണ് നിലവിലെ സൂചനകൾ .അത്രമാത്രം മണ്ഡലം കോൺഗ്രസിനെതിരായി .വിജയപ്രതീക്ഷയിൽ സുരേഷ്‌ഗോപിക്ക് മുന്നിൽ എതിരാളി ഇല്ല എന്ന് തന്നെ പറയാം .അത്രമാമാത്രം ശക്തമാണ് സുരേഷ്‌ഗോപി എന്ന ജനകീയ സ്ഥാനാർത്ഥിയുടെ മുന്നേറ്റം .

തൃശ്ശൂരില്‍ യുഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് എന്നുപോലും കോൺഗ്രസ് സ്ഥാനാർഥി ടിഎൻ പ്രതാപൻ പറഞ്ഞതും സൂചിപ്പിക്കുന്നതും ഇത് തന്നെയാണ് . ടിഎന്‍ പ്രതാപന്റെ പ്രസ്താവനയില്‍ വി ഡി സതീശന്‍ മറുപടി പറയണം. മത്സരം എല്‍ഡിഎഫും യുഡിഎഫും ആണെന്ന് ഏത് കണ്ണുപൊട്ടന്മാർക്കും അറിയാം. രണ്ടാം സ്ഥാനത്തിനായുള്ള മത്സരമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എന്ന സിപിഐ നേതാവ് കെ രാജന്‍ പ്രതികരിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാജയത്തിന്റെ അപകടം മണത്ത ഇടതുപക്ഷം വി എസ് സുനില്‍ കുമാറിന് വേണ്ടി പ്രചാരണം. വോട്ട് തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. തൃശ്ശൂരിലെ വിദ്യാര്‍ത്ഥികള്‍ എന്ന പേരിലാണ് പ്രചാരണം. ‘നാടിന് വേണ്ടി നന്മയ്ക്ക് ഒരു വോട്ട്. അര്‍ഹതയ്ക്ക് ഒരു വോട്ട്, സുനിലേട്ടനൊരു വോട്ട്’ എന്നതാണ് പ്രചരണ വാചകം.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്‍ത്ഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. എങ്ങനെയാണ് പ്രചാരണം ആരംഭിച്ചതെന്ന് പരിശോധിക്കും. സോഷ്യല്‍മീഡിയ പലതരത്തില്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. പരിശോധിച്ച ശേഷം പ്രതികരിക്കും. വളരെ അപകടകരമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കളിക്കുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രതാപന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിനു വഴങ്ങിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രതാപന്‍ സമ്മതം മൂളിയത്. പ്രതാപന് പുറത്ത് മറ്റ് പേരുകളൊന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ് സിറ്റിങ് എംപിമാരും ഇത്തവണയും മത്സരിക്കാനാണ് സാധ്യത. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ടി.എന്‍.പ്രതാപന് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തൃശൂരില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് മത്സരമെന്ന് പ്രതാപന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. അതേസമയം ആരായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിട്ടില്ല. സിപിഐയുടെ സീറ്റാണ് തൃശൂര്‍. മുന്‍ മന്ത്രിയും ജനകീയ നേതാവുമായ വി.എസ്.സുനില്‍ കുമാറിനെയാണ് സിപിഐ തൃശൂരില്‍ പരിഗണിക്കുന്നത്.

 

Top