അഭിഭാഷകരുടെ പ്രതിഷേധം അക്ഷരങ്ങളോടും; പത്രം കൂട്ടിയിട്ട് കത്തിച്ചു

Paper-Burned

തൃശൂര്‍: കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമല്ല തൃശൂരിലും അഭിഭാഷകര്‍ പ്രതിഷേധവുമായെത്തി. പത്രങ്ങള്‍ കത്തിച്ചാണ് അഭിഭാഷകര് പ്രതിഷേധം നടത്തിയത്. അക്ഷരവിരോധികളായ അഭിഭാഷകര്‍ എന്നു തന്നെ പറയാം.

gunda1

പ്രതിഷേധ പ്രകടനത്തിനിടെ അഭിഭാഷകര്‍ പത്രം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. തൃശ്ശൂര്‍ അയ്യന്തോളിലായിരുന്നു പ്രകടനം. അയ്യന്തോള്‍ കളക്ട്രേറ്റിനു മുന്നിലേക്ക് പ്രകടനം വിളിച്ചെത്തിയ അഭിഭാഷകസംഘം പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. 50-ല്‍ അധികം ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. തൃശൂര്‍ ബാര്‍ അസോസിയേഷന്‍ നേതൃത്വത്തിലായിരുന്നു പ്രതിഷധ പ്രകടനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top