വിവാദങ്ങൾക്കിടയിൽ മസാല ബോണ്ടിന് അപൂര്‍വ്വ ബഹുമതി; ഓഹരി ഇറക്കാന്‍ പിണറായിയെ ക്ഷണിച്ച് ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി സമാഹരിച്ച മസാല ബോണ്ടിന് അപൂര്‍വ നേട്ടം. ഓഹരികള്‍ വിപണിയിലേക്ക് ഇറക്കുന്നത് ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച് പൊതുചടങ്ങായി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ലണ്ടനിലേക്ക് ക്ഷണിച്ചു.

മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരം ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രിയാണു പിണറായി വിജയന്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കിഫ്ബിയില്‍ കോടികളുടെ നിക്ഷേപം നടത്തിയ കനേഡിയന്‍ കമ്പനിയും എസ്എന്‍സി ലാവ്ലിനും തമ്മില്‍ ബന്ധമില്ല എന്ന ധനമന്ത്രിയുടെ വാദം പൊളിയുന്നു. ലാവ്ലിന്റെ ഏറ്റവും വലിയ ഓഹരിപങ്കാളിയാണു കാനഡയിലെ സിഡിപിക്യു എന്ന വിവരം പുറത്തുവരുന്നു. ഇരുകമ്പനികളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഒട്ടേറെ തെളിവുകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നിട്ടും രണ്ടുതവണ നല്‍കിയ വിശദീകരണം കൊണ്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ധനമന്ത്രിക്കായിട്ടില്ല

കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയവരുടെ വിശദാംശങ്ങള്‍ മറച്ചുവച്ചത് എന്തിനാണെന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്മാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദസ്ഥാപനമായ എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്കു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്നു വ്യക്തമാക്കിയ കനേഡിയന്‍ സ്ഥാപനമാണു സിഡിപിക്യു. അവരുമായി കരാര്‍ ഒപ്പുവച്ചതിനു പിന്നിലെ നടപടികള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കണം. ബോണ്ട് നല്‍കാനുള്ള ചര്‍ച്ച എവിടെ നടന്നു, ആരെല്ലാം പങ്കെടുത്തു, ഉപാധികള്‍ എന്തെല്ലാം എന്നു വെളിപ്പെടുത്തണം. ഇടത്തട്ടുകാരുണ്ടോ എന്നും വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Top