നഷ്ടപ്പെട്ട രേഖകള്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കും

തിരുവനന്തപുരം: കേരളത്തിലെ   പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കാൻ വേണ്ട ഏകജാലക സംവിധാനത്തിനായി സർക്കാർ നീക്കം. നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും നല്‍കാന്‍ വേണ്ട സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന വിവര സാങ്കേതിക വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി നിര്‍വ്വഹണത്തിനുള്ള സോഫ്റ്റ്‌വെയര്‍ ധൃതഗതിയില്‍ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.രേഖകള്‍ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍, ഫിംഗര്‍ പ്രിന്റ് പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാന രേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സെപ്തംബര്‍ ആദ്യവാരം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകളില്‍ കൂടി പൗരന്റെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതിക വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിന്റെ പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ മാസം 30-ന് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം കേരളത്തിലെ പ്രളയക്കെടുതിയെത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍. വെള്ളപ്പൊക്കത്തെതുടര്‍ന്ന് പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗശൂന്യമായിരുന്നു. കൂടാതെ സര്‍ട്ടിഫിക്കറ്റുകള്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. 2004നുശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തില്‍ ലഭ്യമാണെന്നും, ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇങ്ങനെ ലഭ്യമല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ ഉടന്‍ തന്നെ നടപടി ആരംഭിക്കുമെന്നും സിബിഎസ് സി അറിയിച്ചിട്ടുണ്ട്. ഇതിനായി ഉടന്‍ അപേക്ഷകള്‍ ക്ഷണിക്കുമെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്‌ സംസ്ഥാനത്ത് 130 സ്‌ക്കൂളുകള്‍ക്കാണ് സിബിഎസ്ഇയുടെ അംഗീകാരമുള്ളത്…

Top