കൊച്ചി:പുരുഷന്മാര്‍ക്ക് ഉയരം കുറഞ്ഞ പെണ്‍കുട്ടികളെ മതി ,എന്താകാരണം ? പ്രണയിക്കുന്നവരും തന്നെക്കാള്‍ ഉയരം കുറഞ്ഞ പെണ്‍കുട്ടികളെയാണ് പ്രണയിക്കുന്നത്. പുരുഷന്മാര്‍ക്ക് ഉയരം കുറഞ്ഞ പെണ്‍കുട്ടികളോട് അടുപ്പം തോന്നാന്‍ ശാസ്ത്രീയമായ കാരണങ്ങള്‍ക്കു പുറമേ മാനസീകമായ കാര്യങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്.കല്യാണം ആലോചിച്ചുവരുന്നവര്‍ പ്രധാനമായും ഒരു കാര്യം ശ്രദ്ധിക്കാറുണ്ട്. പെണ്‍കുട്ടി പയ്യനെക്കാള്‍ പൊക്കം കുറവുതന്നെയാണോയെന്ന്.
പ്രണയമായാലും ദാമ്പത്യമായാലും പുരുഷന്മാര്‍ക്ക് തന്നെക്കാള്‍ ഉയരം കുറഞ്ഞ സ്ത്രീകളെയാണ് ഇഷ്ടം. ഉയരം കുറഞ്ഞ സ്ത്രീയുമായുള്ള ബന്ധത്തിന് കൂടുതല്‍ ദൃഢത ഉണ്ടാകും. പെണ്ണിന്റെ ഉയരക്കുറവ് പുരുഷന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമത്രേ. ഉയരം കുറഞ്ഞ പെണ്‍കുട്ടിയോട് പുരുഷന് വാത്സല്യം കൂടുതല്‍ തോന്നും. ഇത് തന്റെ പങ്കാളിയ്ക്ക് എപ്പോഴും സംരക്ഷണം നല്‍കണം എന്ന ചിന്ത പുരുഷനില്‍ വളര്‍ത്തും. ഉയരം കുറഞ്ഞ സ്ത്രീയൊടൊത്തുള്ള കിടപ്പറ കൂടുതല്‍ സുഖകരമായിരിക്കും എന്നും പഠനങ്ങള്‍ പറയുന്നു.