ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കമിതാക്കളെ കണ്ട ബന്ധുക്കള്‍ കാമുകനെ ഹോട്ടലില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു നഗ്നനാക്കി നിര്‍ത്തിച്ചു  

കാമുകനെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു നഗ്നനാക്കി. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു കമിതാക്കള്‍. അതേ ഹോട്ടലില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. അവിടെവെച്ച് ഇവരെ കണ്ടതോടെ രംഗം വഷളായി. ഉത്തപ്രദേശിലാണ് സംഭവം നടന്നത്. 22കാരനായ യുവാവിനെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആള്‍ക്കൂട്ടത്തില്‍വെച്ച് മര്‍ദ്ദിച്ചത്. മുസാഫര്‍ നഗറിലെ ആര്യപുരി കോളനിയിലാണ് സംഭവം നടന്നത്. ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി പുറത്തുവെച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുക മാത്രമല്ല വസ്ത്രം വലിച്ചുകീറി നഗ്നയാക്കുകയും ചെയ്തു. പരിക്കേറ്റ ചെറുപ്പക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ വിര്‍പാല്‍ ഈ ആശുപത്രിയിലെ വാര്‍ഡനായി ജോലി ചെയ്യുകയാണ്. പെണ്‍കുട്ടിയെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ഈ ആരോപണം പെണ്‍കുട്ടി നിഷേധിച്ചു. തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും പെണ്‍കുട്ടി പറയുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തുകയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തിനെതിരെ പോലീസ് കേസെടുത്തു. ചെറുപ്പക്കാരനെ മര്‍ദ്ദിച്ച കുറ്റത്തിന് ബന്ധുക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 354 ബി പ്രകാരവും 355 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

Top